Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ദേശീയ-സംസ്ഥാന പാതയോരത്തെ 110 മദ്യ ഔട്ട്‌ലെറ്റുകള്‍ ഒരു മാസത്തിനകം മാറ്റി സ്ഥാപിക്കും

24 DECEMBER 2016 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

ദേശീയ, സംസ്ഥാന പാതകളില്‍ മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇത്തരം പാതകള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന 110 ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍ (ബവ്‌കോ) നടപടി തുടങ്ങി. ഒരു മാസത്തിനകം എല്ലാ ഔട്ട്‌ലെറ്റുകളും മാറ്റി സ്ഥാപിക്കുമെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി എച്ച്.വെങ്കിടേഷ് അറിയിച്ചു. സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പ് സര്‍ക്കാര്‍ നിയമവകുപ്പിനു കൈമാറിയതിനു പിന്നാലെയാണ് ഈ നീക്കം.
ഇതിന്റെ ഭാഗമായി പാലക്കാട് കൊടുവായൂരിലെ ഔട്ട്‌ലെറ്റ് എട്ടന്നൂരിലേക്കു മാറ്റി. പാതയോരത്തെ ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നത് പ്രായോഗികമല്ലാത്തതിനാല്‍ വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നു കാട്ടി സമ്മര്‍ദ്ദം ചെലുത്താന്‍ നേരത്തെ ബവ്‌കോ ശ്രമിച്ചിരുന്നു.

ബവ്‌കോയുടെ 270 മദ്യവില്‍പന കേന്ദ്രങ്ങളില്‍ പാതയോരത്തെ 110 മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുക പ്രായോഗികമല്ലെന്നും ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യേണ്ടി വരുമെന്നും കാട്ടി സമ്മര്‍ദ്ദം ചെലുത്താനായിരുന്നു നീക്കം. ചെറിയ സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ഈ വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നു കാട്ടി പുനപരിശോധന ഹര്‍ജിയിലൂടെ കോടതിയെ ബോധ്യപ്പെടുത്തണമെന്നും കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിധിക്ക് അനുകൂലമായ നിലയില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീക്കമുണ്ടായ സാഹചര്യത്തിലാണ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ ഒരുങ്ങുന്നത്.
നിലവില്‍ ദേശീയപാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനായി പകരം സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കു ബവ്‌കോ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനു മിക്ക സ്ഥലത്തും പ്രാദേശിക എതിര്‍പ്പുള്ളതു കോര്‍പറേഷനു പ്രതികൂല ഘടകമാണ്. ഉചിത സ്ഥലം ലഭിച്ചില്ലെങ്കില്‍ പല മദ്യശാലകളും പൂട്ടേണ്ടിവരുമെന്നും സൂചനയുണ്ട്. ബവ്‌കോയ്ക്കു പുറമേ കണ്‍സ്യൂമര്‍ഫെഡിന്റെ 36 മദ്യവില്‍പന കേന്ദ്രങ്ങളില്‍ പകുതിയിലേറെയും മാറ്റിസ്ഥാപിക്കേണ്ടതായി വരും. നാനൂറോളം ബീയര്‍-വൈന്‍ പാര്‍ലറുകളെയും പത്തു പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളെയും വിധി ബാധിക്കും. ബീയര്‍-വൈന്‍ പാര്‍ലറുകള്‍ പലതും പൂട്ടിപ്പോകാനാണു സാധ്യതയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. മാറ്റിസ്ഥാപിക്കേണ്ട മുഴുവന്‍ മദ്യവില്‍പന കേന്ദ്രങ്ങളുടെയും പട്ടിക ഉടന്‍ തയാറാക്കി നല്‍കാന്‍ എക്‌സൈസ് കമ്മിഷണര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ക്ക് അടുത്ത മാര്‍ച്ച് 31നു ശേഷം ലൈസന്‍സ് പുതുക്കിനല്‍കരുതെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് വിധിയിലൂടെ നിര്‍ദ്ദേശിച്ചത്. ദേശീയ, സംസ്ഥാന പാതകളുടെ വശങ്ങളിലുള്ള മദ്യവില്‍പനശാലകള്‍ നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു ദേശീയപാതാ അതോറിറ്റി ഇറക്കിയ സര്‍ക്കുലറും വിവിധ ഹൈക്കോടതികളുടെ ഉത്തരവുകളും ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 minutes ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (12 minutes ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (20 minutes ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (1 hour ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (1 hour ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (1 hour ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (2 hours ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (3 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends