Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കുടുംബ ആശുപത്രികളായി മാറും 152 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍

25 DECEMBER 2016 07:54 AM IST
മലയാളി വാര്‍ത്ത

More Stories...

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

152 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ 'കുടുംബ ആശുപത്രി'കളാക്കി മാറ്റുന്നു. ലാബ്, എക്‌സ്‌റേ, ഇസിജി സൗകര്യങ്ങളോടെ രണ്ടു ഡോക്ടര്‍മാരുടെയെങ്കിലും 24 മണിക്കൂര്‍ സേവനം ഉറപ്പാക്കിയാണു കുടുംബ ആശുപത്രികള്‍ വികസിപ്പിക്കുന്നത്. നിയമസഭാ മണ്ഡലത്തില്‍ ഒന്നെന്ന കണക്കിലും ഒരു റവന്യൂ ബ്ലോക്കില്‍ കുറഞ്ഞത് ഒന്നെന്ന കണക്കിലുമാണ് ഇവ വരുന്നത്.


ഇവിടത്തെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷമേ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു റഫറന്‍സ് ലഭിക്കുകയുള്ളൂ. ഇഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ ആശുപത്രിയിലും എത്തുന്ന രോഗികളുടെ എല്ലാ ആരോഗ്യ വിവരങ്ങളും വിരല്‍ത്തുമ്ബില്‍ ലഭ്യമാകുകയും ചെയ്യും.

കുടംബ ആശുപത്രി സംവിധാനത്തിലേക്കു മാറുന്നതിനു മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. രോഗീസൗഹൃദമാകണം അന്തരീക്ഷം. ഒപി ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യൂ ഒഴിവാക്കുക, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിശ്രമ സൗകര്യം ഒരുക്കുക, മുലയൂട്ടുന്ന അമ്മമാര്‍ക്ക് അതിനു സൗകര്യമുള്ള പ്രത്യേക മുറികള്‍ ഒരുക്കുക, വൃത്തിയുള്ള ശൗചാലയങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണു മാനദണ്ഡങ്ങള്‍.

രണ്ടു ഡോക്ടര്‍മാരുടെയെങ്കിലും സേവനം വേണ്ടി വരുമ്‌ബോള്‍ ഇതിനായി പുതിയ തസ്തികകളും വേണ്ടി വരും. എത്ര തസ്തികയും ഫണ്ടും വേണ്ടി വരുമെന്നു സര്‍ക്കാര്‍ പിന്നീട് തിട്ടപ്പെടുത്തും. കുടുംബ ആശുപത്രികളാക്കി വികസിപ്പിക്കാന്‍ യോജിച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എല്ലാ ഡിഎംഒമാര്‍ക്കും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. തലസ്ഥാനത്തു നിന്നു 14 പ്രാഥികാരോഗ്യ കേന്ദ്രങ്ങള്‍ ഈ ഗണത്തിലേക്കു തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നുള്ള പട്ടികയും പൂര്‍ത്തിയായി. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയും സാമൂഹിക പങ്കാളിത്തത്തോടെയുമാകും പദ്ധതി നടപ്പാക്കുക.

ഇഹെല്‍ത്ത് സംവിധാനവും ഒപ്പം നടപ്പിലാവുന്നതോടെ കുടുംബ ആശുപത്രിയില്‍ റജിസ്റ്റര്‍ ചെയ്യുന്ന ഓരോ രോഗിയുടെയും ആരോഗ്യ വിവരങ്ങളും അധികൃതര്‍ ശേഖരിക്കും. കാന്‍സര്‍ റജിസ്റ്റര്‍, എന്‍ഡോസള്‍ഫാന്‍ റജിസ്റ്റര്‍ തുടങ്ങി വിവിധ രോഗങ്ങള്‍ അനുഭവിക്കുന്നവരുടെ പട്ടികയും രോഗവിവരങ്ങളും തയാറാക്കും. ചില പ്രത്യേക കേന്ദ്രങ്ങളില്‍ ഒരേ തരത്തിലുള്ള രോഗങ്ങള്‍ പകരുന്നതു നിരീക്ഷിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇതോടെ സാധിക്കും. സ്‌പെഷ്യല്‍റ്റി ചികില്‍സ ലഭിക്കുന്ന കേന്ദ്രങ്ങളിലേക്കു രോഗികളുടെ അനാവശ്യ തള്ളിക്കയറ്റവും ഒഴിവാക്കപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 minutes ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (12 minutes ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (20 minutes ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (1 hour ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (1 hour ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (1 hour ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (2 hours ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (3 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends