വിഎസിനെതിരെ വൈക്കം വിശ്വന്‍ രംഗത്ത്, അഞ്ചേരി വധക്കേസില്‍ വിഎസിനെതിരെയും കേസുണ്ടായിരുന്നു

അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച ഭരണ പരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വിഎസ് അച്യുതാന്ദനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. വിഎസിന്റെ നിലാപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് വൈക്കം വിശ്വന്‍ രംഗത്തെത്തിയത്.
അഞ്ചേരി വധക്കേസില്‍ വിഎസിനെതിരെയും കേസുണ്ടായിരുന്നു എന്നു പറഞ്ഞ അദ്ദേഹം കെട്ടിച്ചമച്ച കേസില്‍ ആരും രാജിവയ്‌ക്കേണ്ടെന്നും വ്യക്തമാക്കി. രാജി ആവശ്യപ്പെടുന്നവര്‍ക്ക് ധാര്‍മികത പറയാന്‍ അവകാശമില്ല. കേസില്‍ സത്യമുണ്ടോ എന്ന കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha