കശുവണ്ടി വികസന കോര്‍പ്പറേഷനെതിരെ വീണ്ടും അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനം

കശുവണ്ടി വികസന കോര്‍പ്പറേഷനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ത്വരിത പരിശോധന നടത്തും. നവംബര്‍ മാസത്തില്‍ നടന്ന രണ്ട് ഇടപാടുകളാണ് പരിശോധിക്കുക.
നവംബറില്‍ 14.5 കോടി രൂപയുടെ ഇപാടാണ് കശുവണ്ടി കോര്‍പ്പറേഷനില്‍ നടന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോര്‍പ്പറേഷനെതിരെ നടക്കുന്ന ആദ്യ വിജിലന്‍സ് പരിശോധനയാണിത്.
https://www.facebook.com/Malayalivartha