മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്ലോസറ്റില്‍ യുവതി പ്രസവിച്ചു; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

മലപ്പുറത്ത് യുവതി ആശുപത്രിയിലെ ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. മഞ്ചേരി സ്വദേശിയായ ദളിത് യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.
അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്‌ബോള്‍ നഴ്‌സുമാര്‍ ആരും തന്നെ വാര്‍ഡില്‍ ഉണ്ടായിരുന്നില്ല. ആശുപത്രി അധികൃതര്‍ യുവതിയെ തിരിഞ്ഞുനോക്കിയില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് ഈ ദുരനുഭവത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha