പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി, പിന്നിട്ട വര്‍ഷത്തില്‍ നിന്ന് ലഭിച്ച അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവേണം പുതിയ പുലരിയെ വരവേല്‍ക്കാനെന്ന് മുഖ്യമന്ത്രി

എല്ലാ മലയാളികള്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നിട്ട വര്‍ഷത്തില്‍ നിന്ന് ലഭിച്ച അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുവേണം പുതിയ പുലരിയെ വരവേല്‍ക്കാനെന്ന് അദ്ദേഹം പറഞ്ഞു.
ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ചിന്തിക്കുകയും മനുഷ്യന്‍ ഒന്നാണെന്ന കാഴ്ചപ്പാടു പുലര്‍ത്തുകയും വേണം. ഏവര്‍ക്കും പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലും ഐശ്വര്യത്തിലും സമൃദ്ധിയിലും അധിഷ്ഠിതമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
https://www.facebook.com/Malayalivartha