Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍തോതിലുള്ള കോഴ ആരോപണങ്ങളും ലൈംഗിക ആരോപണങ്ങളും വീണ്ടും സജീവമാകുന്നു

01 JANUARY 2017 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

സ്‌കൂള്‍ കലോത്സവങ്ങളില്‍ കോഴ നല്‍കാനും കുട്ടികളെ ജയിപ്പിക്കാനും ഇടനിലക്കാരനാകുന്നയാള്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ എട്ടാം സ്ഥാനത്തുള്ള ശിഷ്യയെ ആദ്യസ്ഥാനത്തെത്തിക്കാനായി തിരുവനന്തപുരത്തെ പ്രമുഖ നൃത്താദ്ധ്യാപിക വിധികര്‍ത്താക്കള്‍ക്ക് 1.75 ലക്ഷം രൂപ കൊടുത്തതായി ഇയാള്‍ വെളിപ്പെടുത്തി. കോഴിക്കോട് സ്വദേശിയും നൃത്താധ്യാപകനുമായ യുവാവാണ് ഓള്‍ കേരളാ ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് നേരിട്ടും പിന്നീട് ഫോണിലും വെളിപ്പെടുത്തല്‍ നടത്തിയത്.

ശാസ്ത്രീയ നൃത്ത ഇനങ്ങളില്‍ സബ്ജില്ല മുതല്‍ സംസ്ഥാനതലം വരെയുള്ള മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ കോഴയുടെ സ്വാധീനമുള്ളതായി ഇയാള്‍ പറയുന്നു. 2015ലെ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ജഡ്ജിങ് പാനലിലെത്താനായി കണ്ണൂരുള്ള ഒരു നൃത്താദ്ധ്യാപിക അദ്ധ്യാപക സംഘടനാ നേതാവിനെ ലൈംഗികമായി സ്വാധീനിച്ചതായും വെളിപ്പെടുത്തലിലുണ്ട്. നാലുവര്‍ഷം മുമ്പ് നെടുമങ്ങാട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ക്ക് തിരിച്ചറിയാനായി കോഡ് ഉപയോഗിച്ചിരുന്നു. സ്വര്‍ണം കെട്ടിയ ശംഖുമാല ധരിച്ചാണ് കോഴ കൊടുത്ത മത്സരാര്‍ത്ഥികള്‍ വേദിയിലെത്തിയത്. ഒരു മത്സരം കഴിയുമ്പോള്‍ മാലയുമായി മറ്റൊരിടത്തേക്ക് ഓടുകയായിരുന്നു ഏജന്റുമാരുടെ പണി.

നൃത്താധ്യാപകനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍നിന്നുള്ള ഭാഗങ്ങള്‍:

കണ്ണൂരുള്ള മേല്‍പ്പറഞ്ഞ നര്‍ത്തകിയാണ് തന്നെ ഈ ശൃംഖലയുടെ ഭാഗമാക്കിയതെന്നും അവരാണ് കോഴ ശൃംഖലയുടെ തലപ്പത്തുള്ളതെന്നും ഇയാള്‍ പറയുന്നുണ്ട്. പാലക്കാട് ജില്ലയിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനാണ്. നന്നായി നൃത്തം ചെയ്യുന്ന കുട്ടികള്‍ക്ക് സബ്ജില്ലയില്‍ നിന്നുതന്നെ ബി ഗ്രേഡ് നല്‍കി പുറത്താക്കുന്നതാണ് ഇയാളുടെ ശൈലി. ജനുവരി ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന ജില്ലാ കലോത്സവത്തിന് സമ്മാനങ്ങള്‍ മുഴുവന്‍ നിശ്ചയിച്ചു കഴിഞ്ഞതായും ഇയാള്‍ പറയുന്നു. 40ലധികം കുട്ടികളുമായി എത്തുന്ന ഒരു അദ്ധ്യാപകനാണ് കച്ചവടമുറപ്പിച്ചത്.

ജഡ്ജസ് എത്തുമ്പോള്‍ തന്നെ കച്ചവടം ഉറപ്പിക്കും. ഏറ്റവും പ്രസിദ്ധരായ നൃത്താദ്ധ്യാപകരുള്ള തിരുവനന്തപുരത്താണ് ഏറ്റവുമധികം കച്ചവടവും നടക്കുന്നത്. ഫോണ്‍ സംഭാഷണത്തില്‍ ഇപ്പോഴത്തെ നൃത്താദ്ധ്യാപക അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയും ഇയാള്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇവരില്‍ പലരും നേരത്തെ കോഴ കൊടുത്തു മികച്ച സ്ഥാനം നേടിയെടുത്തിരുന്നു. ഡി.പി.ഐയായി ബന്ധു ഇരിക്കെ, സ്വന്തം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്ത സമയത്ത് ഇപ്പോഴത്തെ അസോസിയേഷന്‍ ഭാരവാഹി തന്നെ ജഡ്ജിങ് പാനലില്‍ ഇരുന്നതെങ്ങനെയാണെന്നും ഇയാള്‍ ചോദിക്കുന്നു.

ഇതൊക്കെ പുറത്തുപറഞ്ഞ തന്നെ ഗുണ്ടകള്‍ ആക്രമിച്ചതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. ആദ്യം ഏജന്റായി പരിചയപ്പെടുത്തി വെളിപ്പെടുത്തല്‍ നടത്തിയ ഇയാള്‍ പിന്നീട് ഇതില്‍ നിന്നൊക്കെ പിന്മാറുന്നതായാണ് ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഏറെക്കാലമായി കേട്ടുവരുന്ന കലോത്സവ കോഴക്കഥകളുടെ ദൃക്‌സാക്ഷിയാണെന്നാണ് ഇയാള്‍ പറഞ്ഞവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (46 minutes ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (1 hour ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (1 hour ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (3 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (3 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (3 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (3 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (3 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (4 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (4 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (4 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (5 hours ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (5 hours ago)

Malayali Vartha Recommends