കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ്: അഡ്വ: എ ജയശങ്കര്‍

കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും സിപിഎമ്മാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കര്‍. മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് വിഎസ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് ജയശങ്കര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. മുരളീധരന്റെ സംസാരം കേട്ട് ചെന്നിത്തല ഗ്രൂപ്പുകാര്‍ക്കും സുധീരഭക്തര്‍ക്കും കലികയറിയെങ്കിലും അന്ന് വൈകുന്നേരത്തോടെ മുരളി പറഞ്ഞത് സത്യമായി സംഭവിച്ചെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തില്‍ ഭരണവും പ്രതിപക്ഷവും സിപിഎം ആണെന്ന് കെ.മുരളീധരന്‍.
മുരളിയുടെ വര്‍ത്തമാനം കേട്ട് സുധീര ഭക്തര്‍ക്കും ചെന്നിത്തല ഗ്രൂപ്പുകാര്‍ക്കും കലി കയറി. ഉണ്ണിത്താന്‍ജി പൊട്ടിത്തെറിച്ചു.
പക്ഷേ, നേരം വൈകുന്നേരമാകുമ്പോഴേക്കും മുരളി പറഞ്ഞത് 101% സത്യമായി ഭവിച്ചു.
മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് അച്ചുമ്മാന്‍ യെച്ചൂരിക്കു കത്തയച്ചു. മടക്കത്തപാലില്‍ മറുപടി കിട്ടണം, അല്ലെങ്കില്‍ കേരള കാസ്‌ട്രോയുടെ വിധം മാറും.
കന്‍േറാണ്‍മെന്റ് ഹൗസില്‍ താമസിക്കുന്നത് രമേശ് ചെന്നിത്തലയാണ്. പക്ഷേ, കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ്.
ലാല്‍സലാം, ധീര സഖാവേ ലാല്‍സലാം!
https://www.facebook.com/Malayalivartha