പുതുവര്‍ഷത്തിലെ ആദ്യത്തെ ശമ്പളവും പെന്‍ഷനും ഇന്ന് മുതല്‍; മുഴുവന്‍ പണവും ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിക്കുമെന്ന് ധനമന്ത്രി

പുതുവര്‍ഷത്തിലെ ആദ്യത്തെ ശമ്പളവിതരണം ഇന്ന് ഉച്ച മുതല്‍. മുഴുവന്‍ പണവും ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. മൂന്ന് ദിവസത്തേക്ക് വേണ്ട പണം ബാങ്കിലും ട്രഷറിയിലും നീക്കിയിരുപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ മേഖലയില്‍ 3600 കോടി രൂപയും, സ്വകാര്യ മേഖലയില്‍ മൂവായിരം കോടിയോളവുമാണ് ആവശ്യം.
ശമ്പളവും പെന്‍ഷനും കൃത്യമായി അക്കൗണ്ടില്‍ എത്തുമെന്ന് ധനമന്ത്രി ഉറപ്പു തന്നിട്ടുണ്ടെങ്കിലും അതില്‍ നിന്ന് എത്ര പണം പിന്‍വലിക്കാനാവും എന്ന കാര്യത്തില്‍ ഇനിയും ആശയക്കുഴപ്പങ്ങളുണ്ട്. കേരളത്തില്‍ പലയിടങ്ങളിലും പ്രതിസന്ധി വളരെയധികം രൂക്ഷമാണ്. ചിലയിടങ്ങളില്‍ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി പതിനായിരമായി കുറച്ചിട്ടുമുണ്ട്. 40 ശതമാനം എടിഎമ്മുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha