അന്യഭാഷ ചിത്രങ്ങളുടെ പ്രദര്‍ശനം തടയും: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്

സിനിമ മേഖലയിലെ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇടപെടുന്നു. മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ സംസ്ഥാനത്തെ തീയറ്ററുകളില്‍ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha