മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണങ്ങള്‍ വൈകുന്നുവെന്ന് കോടതി: വിജിലന്‍സ് ഡയറക്ടര്‍ ഉന്നതതല യോഗം വിളിച്ചു

വിജിലന്‍സ് കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വിജിലന്‍സിന്റെ പ്രത്യേക യോഗം വിളിച്ചു. വിജിലന്‍സ് ആസ്ഥാനത്താണ് യോഗം. പ്രധാനപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും യോഗത്തിനെത്തണമെന്ന് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്പിമാരും നിയമോപദേഷ്ടാക്കളും യോഗത്തില്‍ സംബന്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസില്‍ അന്വേഷണം വൈകുന്നു എന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ കേസെടുക്കുന്നതിലും അന്വേഷണത്തിലുമുള്ള കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്. മന്ത്രിമാര്‍ക്കെതിരായ പരാതി കോടതിയിലെത്തിയശേഷമാണ് അന്വേഷണമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും, ഇ പി ജയരാജനും എതിരായ കേസ് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. എഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ കേസ് വൈകുന്നതും കോടതി ചൂണ്ടിക്കാട്ടി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ തോട്ടണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുമ്‌ബോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
ഇത് തെറ്റായ കീഴ്വഴക്കമാണ്. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ അന്വേഷണം വൈകുന്നതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ അന്വേഷണം ഇഴയുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ത്വരിതാന്വേഷണം ഫെബ്രുവരി 17 നകം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha