Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ട്രെയിനുകളില്‍ യാത്രക്കാരെ സഹായിക്കാനും മേല്‍നോട്ടത്തിനുമായി ഇനി ട്രെയിന്‍ ക്യാപ്റ്റന്മാരും

06 JANUARY 2017 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ട്രെയിനുകളില്‍ ഇനി സുഗമമായി യാത്ര ചെയ്യാം. യാത്രക്കാരെ സഹായിക്കാനും മേല്‍നോട്ടത്തിനുമായി ഇനി ട്രെയിന്‍ ക്യാപ്റ്റന്മാരുണ്ടാകും. യാത്രക്കിടയിലുണ്ടാകുന്ന റിസര്‍വേഷന്‍, സുരക്ഷ, സീറ്റ് ലഭ്യത എന്നിവ സംബന്ധിച്ച് ഏതു പരാതികള്‍ കൈകാര്യംചെയ്യുന്നതിനും യാത്രക്കാരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായാണ് ഈ പുതിയ സംവിധാനം നിലവില്‍ വരുന്നത്.

ട്രെയിന്‍ യാത്ര ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ട്രെയിന്‍ ക്യാപ്റ്റന്റെ സേവനമുണ്ടാകും. സീനിയര്‍ ടി.ടി.ഇമാരെയാണ് നിയോഗിക്കുന്നത്. കോച്ചുകളുടെ ശുചിത്വം, ജലലഭ്യത മുതല്‍ സുരക്ഷ വരെ എല്ലാകാര്യങ്ങള്‍ക്കും ട്രെയിന്‍ ക്യാപ്റ്റന്‍മാരെ ബന്ധപ്പെടാം. റിസര്‍വേഷന്‍ സംബന്ധിച്ച എസ്.എം.എസ് സന്ദേശത്തിലും ചാര്‍ട്ടിലും വണ്ടികളിലെ ട്രെയിന്‍ ക്യാപറ്റന്‍മാരുടെ പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തും.
സതേണ്‍ റെയില്‍വേയില്‍ തിരുവനന്തപുരം ചെന്നൈ മെയില്‍ (12624), ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം മെയില്‍ (12623), തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12696), ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12695), മംഗളൂരുചെന്നൈ സൂപ്പര്‍ ഫാസ്റ്റ് മെയില്‍ (12602), ചെന്നൈമംഗളൂരു സൂപ്പര്‍ ഫാസ്റ്റ് മെയില്‍ (12601) എന്നിങ്ങനെ ആറ് ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

ഇതില്‍ വെള്ളിയാഴ്ച ഉച്ചക്ക് 2.50ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് തിരിക്കുന്ന ചെന്നൈ മെയിലിലാണ് ആദ്യമായി ട്രെയിന്‍ ക്യാപ്റ്റനെ ഏര്‍പ്പെടുത്തുക. 37 വര്‍ഷമായി ടി.ടി.ഇയായി സേവനമനുഷ്ഠിക്കുന്ന എറണാകുളം സ്വദേശി സി.എഫ്. പെറ്റ്‌സനെയാണ് തിരുവനന്തപുരം ഡിവിഷന്‍ ആദ്യത്തെ ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്.

ഇപ്പോള്‍ യാത്രസംബന്ധമായ പരാതികള്‍ കൈകാര്യം ചെയ്യുന്നത് ടി.ടി.ഇമാരാണ്. ജോലിത്തിരക്കും സമയപരിമിതിയുമുള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും ഇവര്‍ക്ക് ഇടപെടാനാകില്ല. ട്രെയിനുകളിലെ വിവിധ വിഭാഗം ജീവനക്കാരുടെ ഏകോപനവും ട്രെയിന്‍ ക്യാപ്റ്റന്റെ ചുമതലയിലായിരിക്കും.

ട്രെയിന്‍ ക്യാപ്റ്റന്‍ സംവിധാനം നിലവില്‍ വരാന്‍ കാരണമായത് ഒരു യാത്രക്കാരിയുടെ ദുരനുഭവവും പരാതിയുമാണ്. രണ്ട് മാസം മുമ്പ് സുവിധ പ്രത്യേക ട്രെയിനില്‍ കട്പാടിയില്‍നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കെത്തിയ യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. കട്പാടിയില്‍നിന്ന് ട്രെയിനില്‍ കയറിയെങ്കിലും ഇവരുടെ സീറ്റില്‍ ഏതാനും പുരുഷന്മാര്‍ കൈയടക്കിയതിനാല്‍ ഇരിക്കാനായില്ല.

പുരുഷയാത്രക്കാരാകട്ടെ മദ്യപിച്ചിരുന്നു. ആര്‍.പി.എഫിനെ വിവരമറിയിച്ചെങ്കിലും സീറ്റ് മാറിനല്‍കാന്‍ ഇവര്‍ക്ക് അധികാരമില്ലാത്തതിനാല്‍ ഒന്നും ചെയ്യാനായില്ല. ടി.ടി.ഇമാര്‍ക്ക് തിരക്കു കാരണം ഇവരുടെ കോച്ചുകളില്‍ എത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് എറണാകുളത്ത് ട്രെയിനിറങ്ങിയ ഇവര്‍ സതേണ്‍ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ക്കടക്കം പരാതി അയച്ചു. ഇത് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ പരിഗണിക്കുകയും പുതിയ ക്രമീകരണത്തെക്കുറിച്ച് ആലോചിക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (7 hours ago)

Malayali Vartha Recommends