പാര്‍ട്ടിയെ പിരിച്ചുവിടുമോ അതോ പേര് മാറ്റുമോ? മുസ്ലിം ലീഗിനോട് ചോദ്യവുമായി കോടിയേരി

മുസ്ലിംലീഗ് സ്വയം പേരുമാറ്റുമോ എന്ന് കോടിയേരി ബാലകൃഷ്ണന്‍. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നതിനെതിരായ സുപ്രീംകോടതി വിധിയെ കമ്മ്യൂണിസ്റ്റുകാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. സുപ്രീംകോടതി വിധി കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ യുഡിഎഫിനെയും ബിജെപി നയിക്കുന്ന എന്‍ഡിഎയെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കി.
ജാതിമത പരിഗണനകള്‍ക്ക് അനുസൃതമായി രൂപീകരിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ രണ്ടു മുന്നണിയും. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിലെ പ്രമുഖ ഘടക കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഇനി മുസ്ലിം ലീഗ് എന്ന പേരുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിയമപരമായി കഴിയാതെ വരും.
അതിനാല്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയെ പിരിച്ചുവിട്ട് അതിലെ അണികളെ വിവിധ പ്രസ്ഥാനങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് ലീഗ് നേതൃത്വം അനുമതി നല്‍കുമോ? അല്ലെങ്കില്‍ സ്വയം പേരുമാറ്റുകയും കേന്ദ്രത്തിലെ മോഡി ഭരണത്തെ തറപറ്റിക്കാനും ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനും കഴിയുംവിധമുള്ള സ്വതന്ത്ര രാഷ്ട്രീയ നിലപാടും മതനിരപേക്ഷ നയവും സ്വീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നു. ലീഗ് നേതൃത്വം എന്തുമാര്‍ഗം സ്വീകരിക്കുമെന്ന് നോക്കിക്കാണാമെന്നും കോടിയേരി പറയുന്നു. സുപ്രീംകോടതി വിധി മുസ്ലിംലീഗിന്റെ പേരിനെ ബാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി പത്രത്തിലൂടെ കോടിയേരിയുടെ ലീഗിനോടുളള ചോദ്യങ്ങളും.
https://www.facebook.com/Malayalivartha
























