പുരക്കുമേലെ ചാങ്ങാല്‍: മകനെ തളയ്ക്കണമെന്ന് പാര്‍ട്ടി വി എസിനോട് നിര്‍ദ്ദേശിക്കും

സി പി എമ്മിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും മകനെ വിലക്കണമെന്ന് സി പി എം കേന്ദ്ര നേതൃത്വം വി എസിനോട് ആവശ്യപ്പെടും. സീതാറാം യച്ചൂരിക്ക് നല്‍കേണ്ട കത്തുമായി വി എസിന്റെ മകന്‍ അരുണ്‍കുമാര്‍ എ കെ ജി സെന്ററിലെത്തിയ പശ്ചാത്തലത്തിലായിരിക്കും നടപടി.
അരുണ്‍കുമാര്‍ തന്റെ കാറില്‍ എ.കെ.ജി. സെന്ററിലെത്തുന്ന ചിത്രം മംഗളം ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ചിത്രം ഔദ്യോഗിക നേതൃത്വം യച്ചൂരിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
വി എസിന്റെ 'പേരില്‍ കേന്ദ്ര കമ്മിറ്റിക്ക് ലഭിക്കുന്ന കത്തുകള്‍ അരുണ്‍കുമാര്‍ എഴുതുന്നതാണെന്നാണ് പാര്‍ട്ടിയുടെ സംശയം. ഇത് സ്ഥിതീകരിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഇതേ മട്ടിലാണ് വി എസ് നേടിയെടുത്തത്. വി എസ് യച്ചൂരിക്ക് കത്ത് നല്‍കുന്ന ദൃശ്യങ്ങള്‍ കൈരളി ടിവി തന്നെ സംപ്രേക്ഷണം ചെയ്തു. അന്നും കത്ത് വി എസിന് കൈമാറിയത് അരുണ്‍ കുമാറാണ്.
സര്‍ക്കാരിനെതിരെ യുള്ളതാണ് വി എസിന്റെ പുതിയ കത്ത്. ഭരണ പരിഷ്‌ക്കാര സമിതി അധ്യക്ഷനാക്കി തന്നെ ഒതുക്കിയെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയാണെന്നും കത്തില്‍ പറയുന്നു. സര്‍ക്കാരില്‍ അഴിമതിക്കാര്‍ നിറയുകയാണെന്നും ഇത്തരക്കാര്‍ കളങ്കമേല്‍പ്പിക്കുമെന്നും പറയുന്നുണ്ട് എന്നാല്‍ അഴിമതി ആരോപണം നേരിടുന്ന മേഴ്‌സിക്കുട്ടി അമ്മ സ്വന്തം ഗ്രൂപ്പുകാരിയാണ്.
വി എസിന്റെ രാഷ്ട്രീയം കൈകാരും ചെയ്യുന്നത് മകനാണെന്ന ആക്ഷേപം ശക്തമാണ്. മകന്‍ വി എസിന്റെ കാര്യങ്ങളില്‍ അമിതമായി ശ്രദ്ധിക്കുന്നത് അപകടമാണെന്ന കണക്കുകുട്ടലിലാണ് പാര്‍ട്ടി.
അതേ സമയം വി എസിന് എതിരായ പി.ബി.കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.. വി എസ് അച്ചടക്ക ലംഘനം തുടരുകയാണെന്ന നിലയിലാണ് അംഗങ്ങള്‍ പ്രതികരിക്കുന്നത്. എന്നാല്‍ തല മുതിര്‍ന്ന നേതാവിനെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് പാര്‍ട്ടി.നാലു വര്‍ഷം മുമ്പാണ് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പി.ബി.കമ്മീഷന്‍ രൂപീകരിച്ചത്. ആലപ്പുഴ സമ്മേളനത്തില്‍ നിന്നും വി എസിന്റെ ഇറങ്ങി പോക്കോടെ വിഷയം വീണ്ടും സജീവമായി.
https://www.facebook.com/Malayalivartha
























