സിനിമാ സമരം; റെയ്ഡിനു പിന്നില്‍ മമ്മുട്ടിയുടെ ബുദ്ധി?

സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന്റെ ഫലമായി സിനിമാ സമരം പിന്‍വലിച്ചേക്കും. മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്. കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് വിവരമുണ്ട്. വിജിലന്‍സിനെ ഉപയോഗിച്ച് തീയേറ്റര്‍ ഉടമകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും സൂപ്പര്‍ താരങ്ങളുടെ പിന്തുണയാണ്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് വിജിലന്‍സ് ഡയറക്ടര്‍ സംസ്ഥാന വ്യാപകമായി തീയേറ്ററുകളില്‍ റെയ്ഡ് നടത്തിയത്.സെസ് ,വിനോദ നികതി തുടങ്ങിയവ സര്‍ക്കാരിന് അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. സിനിമാ സമരത്തില്‍ തീയേറ്റര്‍ ഉടമകള്‍ കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നതെന്ന് അഭിപ്രായമുണ്ട്.
സമരം ചെയ്യുന്ന സംഘടനയുടെ നേതാവിന്റെ തീയേറ്ററിലാണ് ആദ്യം റെയ്ഡ് നടന്നത്. ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലുള്ള തീയേറ്റര്‍ കോംപ്ലക്‌സി ലായിരുന്നു റെയ്ഡ് തുടങ്ങിയത്. ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മുന്നൂ രൂപ യും 32% വിനോദ നികുതിയും സര്‍ക്കാരിന് അടയ്ക്കണം.ലിബര്‍ട്ടിയില്‍ 80 രൂപ വിലയുള്ള ടിക്കറ്റിന് 100 രൂപ ഈടാക്കുന്നതായും പരാതിയുണ്ട്.
സിനിമാ സമരത്തില്‍ മധ്യസ്ഥതക്ക് വേണ്ടി കമ്മീഷനെ നിയമിക്കുമെന്ന സര്‍ക്കാര്‍ വാദം തീയേറ്ററുകാര്‍ തള്ളിയിരുന്നു. അതിനു പിന്നാലെയാണ് റെയ്ഡ് നടന്നത്.
സിനിമാകാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ മമ്മൂട്ടിയാണ്. സുപ്പര്‍താരവുമായി മുഖ്യമന്ത്രി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് സിനിമാ സംബന്ധിയായ വിവാദങ്ങളിലെല്ലാം മുഖ്യമന്ത്രി മമ്മുട്ടിയുടെ ഉപദേശം തേടാറുണ്ട്.മമ്മുട്ടിക്കും മോഹന്‍ലാലിനും ഇപ്പോഴുള്ള സമരം അനാവശ്യമാണെന്ന തോന്നല്‍ തന്നെയാണുള്ളത്.
https://www.facebook.com/Malayalivartha