കെ.എസ്.ആര്‍.ടി.സിയില്‍ വെള്ളിയാഴ്ച മുതല്‍ ശമ്പളവിതരണം തുടങ്ങി

കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് 100 കോടി രൂപ വായ്പ ലഭിച്ചതോടെ കെ.എസ്.ആര്‍.ടി.സിയില്‍ വെള്ളിയാഴ്ച മുതല്‍ ശമ്പളവും പെന്‍ഷനും വിതരണം തുടങ്ങി. ശമ്പളം 75 ശതമാനവും പെന്‍ഷന്‍ 50 ശതമാനവുമാണ് നല്‍കുന്നത്.
ഇതില്‍ 72 കോടി ശമ്പളത്തിനും ഡി.എ കുടിശ്ശിക വിതരണത്തിനുമായി മാറ്റി. ഡിസംബറിലെ പെന്‍ഷനില്‍ 50 ശതമാനം നല്‍കാനുണ്ട്. കനറാ ബാങ്കില്‍നിന്ന് 50 കോടി വായ്പകിട്ടുന്ന മുറക്ക് ബാക്കി ശമ്പളം നല്‍കും. ശമ്പളവും ഡി.എ കുടിശ്ശികയും നല്‍കാന്‍ മാത്രം 78 കോടി വേണം. ഇത് പൂര്‍ണമായി നല്‍കാന്‍ ലഭിച്ച പണം തികയില്ല. വെള്ളിയാഴ്ച വൈകിട്ടാണ് കെ.ടി.ഡി.എഫ്.സിയില്‍നിന്ന് ചെക്ക് കിട്ടിയത്.
https://www.facebook.com/Malayalivartha