മോട്ടോര്‍വാഹന നിയമഭേദഗതി: നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു

ചെറിയ കുട്ടിയല്ലേ, ഹെല്‍മറ്റ് വേണ്ടല്ലോ എന്ന ചിന്ത ഇനി നടപ്പാകില്ല. നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ പോകുന്നു. മോട്ടോര്‍വാഹന നിയമഭേദഗതി ചര്‍ച്ചചെയ്യുന്ന സ്ഥിരം പാര്‍ലമെന്റ് സമിതിയുടേതാണു സുപ്രധാന ശുപാര്‍ശ.
ഭേദഗതിനിയമവുമായി ബന്ധപ്പെട്ടു ചട്ടങ്ങള്‍ക്കു രൂപംനല്‍കുമ്പോള്‍, നാലു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നും സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹെല്‍മറ്റിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനു നടപടിയുണ്ടാവണം. നിശ്ചിത നിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രം പുറത്തിറക്കാന്‍ നിര്‍മാതാക്കളെ നിയമപരമായി നിര്‍ബന്ധിതരാക്കണം. വേഗപരിധിയോടെ വാഹനങ്ങള്‍ നിര്‍മിക്കുകയെന്ന കൗതുകകരമായ ശുപാര്‍ശയും സമിതി മുന്നോട്ടു വയ്ക്കുന്നു.
https://www.facebook.com/Malayalivartha