എസ്എഫ്‌ഐ ഒറ്റുകാര്‍; ക്ലാസ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍

ലോ അക്കാദമി പ്രശ്‌നത്തിലെ സമരം കൂടുതല്‍ ശക്തമാകുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം ശക്തമാകുന്നു. നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്നും നിരാഹാര സമരം തുടരുന്ന കെ മുരളീധരന്‍ എം.എല്‍.എയുടെ വിദ്യാര്‍ത്ഥി സംഘടനകളും അറിയിച്ചു. ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഉറച്ചു നില്‍ക്കുന്നതാണ് സര്‍ക്കാരിനെയും ലോ അക്കാദമി മാനേജ്‌മെന്റിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
വിദ്യാര്‍ത്ഥി സമരം തുടരുന്നതിനിടെ നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കം മാനേജുമെന്റുകള്‍ സജീവമാക്കി. എന്നാല്‍, ഇത് ഏതുവിധേനയും ചെറുക്കുമെന്ന് നിരാഹാര സമരം തുടരുന്ന കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.
https://www.facebook.com/Malayalivartha

























