Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അജിത് ഡോവൽ ഇസ്റോയിൽ കണ്ടത് പ്രധാനാമന്ത്രിക്ക് കൈമാറി: ഫോണും നെറ്റുമില്ല നീക്കങ്ങൾ രഹസ്യം?

04 FEBRUARY 2026 08:17 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം



ഔദ്യോഗിക കൃത്യനിർവഹണത്തിനായി മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലാത്ത അജിത് ഡോവൽ തലസ്ഥാനത്ത് തങ്ങിയത് ആരുമറിഞ്ഞില്ല.   കുടുംബപരമായ ആവശ്യങ്ങൾക്കോ വിദേശ രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കാനോ വേണ്ടി മാത്രമാണ് അദ്ദേഹം ഫോൺ ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് അറിവില്ലാത്ത മറ്റ് അത്യാധുനിക വാർത്താവിനിമയ മാർഗങ്ങളാണ് തന്റെ രഹസ്യ സ്വഭാവമുള്ള ജോലികൾക്കായി അദ്ദേഹം  ക്രമീകരിച്ചിരിക്കുന്നത്.   

ഇന്ത്യയുടെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, കേരള കേഡറിൽ നിന്നുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1968-ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം, ധീരതയ്ക്കുള്ള കീർത്തി ചക്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഉദ്യോഗസ്ഥനാണ്.  2016-ലെ സർജിക്കൽ സ്ട്രൈക്കുകൾ, 2019-ലെ ബാലകോട്ട് വ്യോമാക്രമണം, ദോക്ലാം അതിർത്തി തർക്കം എന്നിവയിൽ ഇന്ത്യയുടെ നയതന്ത്ര-സുരക്ഷാ നീക്കങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇദ്ദേഹമായിരുന്നു.

1999-ൽ കാൻഡഹാറിലെ ഐസി-814 വിമാന റാഞ്ചൽ പ്രതിസന്ധി ഘട്ടത്തിൽ ചർച്ച നടത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. 1971 നും 1999 നും ഇടയിൽ അദ്ദേഹം നിരവധി വിമാന റാഞ്ചൽ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. പാകിസ്താനിൽ വർഷങ്ങളോളം രഹസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതിന്റെ അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്നാണ്  റിപ്പോര്‍ട്ട്. പ്രത്യേക വിമാനത്തില്‍ എത്തിയ ഡോവല്‍ രണ്ടു ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അജിത് ഡോവല്‍ എത്തിയതെന്നാണു സൂചന. തുമ്പയിലെ വിഎസ്എസ്എസിയിലെത്തി അദ്ദേഹം ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരശേഖരണം നടത്തി. തുടര്‍ന്ന് ഡോവല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചതായാണ് ലഭിക്കുന്ന വിവരം.ഇതിൽ ഞെട്ടിക്കുന്ന വസ്തുതകൾ ഉണ്ടത്രേ.          ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനം പിഎസ്എല്‍വി തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ജനുവരി 12ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്തു നിന്നുള്ളവ ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങള്‍ വഹിച്ച പിഎസ്എല്‍വി-സി62 ദൗത്യം ലക്ഷ്യം കാണാതെ തകരുകയായിരുന്നു. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും റോക്കറ്റിലുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മേയിലെ പിഎസ്എല്‍വി-സി 61 വിക്ഷേപണവും പരാജയപ്പെട്ടിരുന്നു.   പിഎസ്എൽവി സി 62 ദൗത്യത്തിൽ   റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണൻ അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്.

ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു വിക്ഷേപണം. മൂന്നാം ഘട്ട ജ്വലനത്തിന് ശേഷം വിക്ഷേപണ പാതയിൽ വ്യതിയാനം ഉണ്ടായതായാണ് അധികൃതർ നൽകുന്ന വിവരം. വിക്ഷേപണത്തിന്റെ              2026ലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യം പരാജയം.
രാവിലെ 10.17-ന് ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് വാഹനം വിജയകരമായി കുതിച്ചുയർന്നെങ്കിലും, അവസാന ഘട്ടത്തിൽ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. ഉപഗ്രഹങ്ങൾ വേർപെടേണ്ട സമയത്ത് സിഗ്നലുകൾ ലഭിക്കാതായതോടെ മിഷൻ കൺട്രോൾ റൂമിൽ നിശബ്ദത പടർന്നു. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിലാണ് ദൗത്യം പരാജയപ്പെട്ടുവെന്ന തരത്തിലുള്ള സ്ഥിരീകരണം ഉണ്ടായത്. പരാജയത്തിന്റെ സാങ്കേതിക കാരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല. ഇതാണ് അജിത് ഡോവലിന് അറിയേണ്ടിയിരുന്നത്. 

രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്ക് നിർണ്ണായകമാകുമായിരുന്ന ഡിആർഡിഒയുടെ 'അന്വേഷ'  എന്ന 400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ഈ ദൗത്യത്തിലുണ്ടായിരുന്നത്. 505 കിലോമീറ്റർ ഉയരത്തിൽ സ്ഥാപിച്ച് അതിർത്തിയിലെയും മറ്റും കൃത്യമായ വിവരങ്ങൾ ഹൈപ്പർസ്പെക്ട്രൽ ഇമേജിംഗിലൂടെ നൽകേണ്ട ഉപഗ്രഹമായിരുന്നു ഇത്.

കൂടാതെ, ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ് മേഖല ഉറ്റുനോക്കിയിരുന്ന ചെന്നൈ ആസ്ഥാനമായുള്ള ഓർബിറ്റ് എയ്ഡ് എയ്‌റോസ്‌പേസിന്റെ 'ആയുൽസാറ്റ്'  ഇതിലുണ്ടായിരുന്നു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന 'പെട്രോൾ പമ്പ്' സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യ ദൗത്യമായിരുന്നു ഇത്.

ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡിന്റെ  ഒമ്പതാമത്തെ വാണിജ്യ ദൗത്യം കൂടിയായിരുന്നു ഇത്. സ്പെയിനിൽ നിന്നുള്ള കിഡ് ക്യാപ്‌സ്യൂൾ, യുകെയും തായ്ലൻഡും സംയുക്തമായി നിർമ്മിച്ച തിയോസ്-2  എന്നിവയുൾപ്പെടെ 14 വിദേശ ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു.

 രണ്ട് സ്ട്രാപ്പോൺ മോട്ടോറുകൾ മാത്രം ഉപയോഗിക്കുന്ന പിഎസ്എൽവി-ഡിഎൽ  പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. പിഎസ്എൽവിയുടെ ചരിത്രത്തിലെ രണ്ടാമത്തെ പരാജയമാണിതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.           അജിത്ത് ഡോവല്‍ എന്ന ഒറ്റയാന്‍  കളത്തിലുണ്ടെന്നതാണ് ഇന്ത്യയുടെ അഭിമാനം. അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന്‍ സൈന്യത്തിനുള്ള മുന്നറിയിപ്പാണിത്. എപ്പോഴൊക്കെ ഇന്ത്യ പ്രതിരോധത്തിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു സൂപ്പര്‍ ഹീറോയെപ്പോലെ അവതരിച്ചിട്ടുണ്ട്,  ഈ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ശത്രുവിന്‍റെ മര്‍മം നോക്കി പ്രഹരിക്കാന്‍ ശേഷിയുള്ള ഈ ബുദ്ധിരാക്ഷസന് ആരാധകര്‍ക്കിടയില്‍ ഒരു വിളിപ്പേരു തന്നെയുണ്ട്, ജെയിംസ് ബോണ്ട്.
പതിവ് തെറ്റിയില്ല. ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി അജിത് ഡോവലിനെ കളത്തിലിറക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗങ്ങളില്‍ മാധ്യമങ്ങളുടെ കണ്ണുടക്കിയതും ഈ കറുത്ത കോട്ടുധാരിയിലായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി ഏതു തരത്തിലായിരിക്കണമെന്നു തീരുമാനിക്കുന്നതില്‍ ഈ വ്യക്തിയ്ക്കു നിര്‍ണായക പങ്കുണ്ട്.    

എന്തുകൊണ്ട് ഈ ഓഫിസര്‍ ശ്രദ്ധാകേന്ദ്രമാകുന്നു?. അജിത് ഡോവലിന്‍റെ ഔദ്യോഗിക ജീവിതം മുഴുവൻ സാഹസികവും അദ്ഭുതകരമായ രഹസ്യാന്വേഷണ കൗതുകങ്ങളും നിറഞ്ഞതാണ്. പാക്കിസ്ഥാനിലെ ലഹോറിലെയും കറാച്ചിയിലെയും മുഴുവൻ ടെലിഫോൺ ബൂത്തുകളും എന്തിന്  ഇലക്ട്രിക് പോസ്റ്റുകള്‍ പോലും  അജിത്ത് ഡോവലിനു കാണാപ്പാഠമാണെന്ന കഥതന്നെയുണ്ട്

പഞ്ചാബ് അമൃതസറിലെ സുവർണക്ഷേത്രം കയ്യടക്കിയ ദിവസങ്ങളിലാണ് അജിത് ഡോവലെന്ന സാഹസികനായ ഓഫിസറുടെ ധൈര്യം രാജ്യം മനസിലാക്കിയത്.  ഭീകരവാദികളുടെ ഇടയിലേക്ക് ഇദ്ദേഹം ഓട്ടോഡ്രൈവറുടെ വേഷത്തിൽ കടന്നുചെന്നു. താനൊരു പാക്കിസ്ഥാൻ ചാരനാണെന്ന് ഖാലിസ്ഥാൻ വാദികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ക്ഷേത്രത്തിനുള്ളിലെ ഭീകരരുടെ  രഹസ്യങ്ങൾ ചോർത്തി സേനയ്ക്കു നല്‍കി. ധീരമായ ഈ സേവനത്തിന് രാജ്യം അജിത്തിന് കീര്‍ത്തിചക്ര നല്‍കി ആദരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (17 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (30 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (37 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (53 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends