ലക്ഷ്മി നായരെ മാറ്റിയെന്ന രേഖകളില്‍ ക്രിത്രിമമെന്ന്

ലക്ഷ്മി നായരെ മാറ്റിയെന്ന രേഖകളില്‍ ക്രിത്രിമമെന്ന് ആക്ഷേപം. ഗവേണിങ് ബോഡിയിലെ 21 അംഗങ്ങളും ഒപ്പിട്ട മിനിറ്റ്‌സ് ഹാജരാക്കണമെന്ന് എ.ഡി.എം വിളിച്ച യോഗത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. മിനിറ്റ്‌സ് കൈവശമില്ലെന്നായി നാരായണന്‍ നായര്‍. കലക്ടറേറ്റിന്റെ അടുത്താണ് ലോ അക്കാദമി. തങ്ങള്‍ രണ്ടു മണിക്കൂര്‍ കാത്തിരിക്കാമെന്നും മിനിറ്റ്‌സ് എകൊണ്ടുവരണമെന്നും അധികൃതരും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു. എന്നാലിന്ന് കഴിയില്ലെന്നും നാളെ ഹാജരാക്കാമെന്നുമായിരുന്നു നാരായണന്‍ നായര്‍ അറിയിച്ചു. ഇതോടെയാണ് മാനേജിങ് കമ്മിറ്റി അറിയാതെ നാരായണന്‍ നായരും കുടുംബാംഗങ്ങളും പേരിന് ഡയറക്ടര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്ന 104 വയസോളമുള്ള അഡ്വ. അയ്യപ്പന്‍പിള്ളയും ചേര്‍ന്നെടുത്ത തീരുമാനമാണ് യോഗത്തെ അറിയിക്കുന്നതെന്ന സംശയം എല്ലാവരിലും ബലപ്പെട്ടത്.
ലക്ഷ്മിനായരെ സംബന്ധിച്ച വിഷയം മാത്രമായിരുന്നു എഡിഎം വിളിച്ച യോഗത്തിനു മുന്നിലുണ്ടായിരുന്നത്. അതേക്കുറിച്ചുള്ള തീരുമാനമടങ്ങുന്ന മിനിറ്റ്‌സ് പോലുമില്ലാതെ കയ്യും വീശി നാരായണന്‍ നായരും കൂട്ടാളികളുമെത്തിയത് വിദ്യാര്‍ഥികളില്‍ കടുത്ത സംശയമുളവാക്കി. വെറും 10 മിനിറ്റിനകം എത്തിക്കാവുന്ന മിനിറ്റ്‌സ് ഹാജരാക്കാന്‍ മാനേജ്‌മെന്റ് ഒരു ദിവസം ആവശ്യപ്പെട്ടത് വ്യാജ മിനിറ്റ്‌സ് ചമയ്ക്കാനാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. അന്ന് വൈകിട്ട് ചാനലുകളില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തവരും കൃത്രിമമായി മിനിറ്റ്‌സ് തയ്യാറാക്കാനാണ് മാനേജ്‌മെന്റ് ഒരു ദിവസത്തെ സാവകാശം ചോദിച്ചതെന്ന ആരോപണം ഉയര്‍ന്നതും ശ്രദ്ധേയം.
എസ്എഫ്‌ഐയുമായി ഒത്തുതീര്‍പ്പെന്ന പൊറാട്ടുനാടകം കളിച്ചശേഷം മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നാലുപേരേ ഉണ്ടായിരുന്നുവെന്നതും 21 അംഗ ഗവേണിങ് ബോഡിയാണ് ലക്ഷ്മിനായരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചത് തെറ്റാണെന്നതിനു തെളിവായി. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന മിനിറ്റ്‌സിലെ ഗവേണിങ് ബോഡി അംഗങ്ങളുടെ ഒപ്പ്, മിനിറ്റ്‌സ് തയ്യാറാക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, മിനിറ്റ്‌സിന്റെ ഒറിജിനല്‍ തുടങ്ങിയവ പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. സൈബര്‍ഫോറന്‍സിക്, കയ്യക്ഷര വിദഗ്ധര്‍ മിനിറ്റ്‌സ് പരിശോധിച്ചാല്‍ വ്യാജരേഖ ചമച്ചതിന്റെ തെളിവുകള്‍ പുറത്തുവരുമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം
https://www.facebook.com/Malayalivartha

























