1969 ആവര്‍ത്തിക്കും... മറ്റൊരു വനിതാ നായര്‍ കാരണം പിണറായിയും തകരും; ഭൂമി തിരിച്ചു പിടിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന നിലപാടില്‍ സിപിഐ

ഏതോ ഒരു നടരാജ പിള്ളയല്ല പിഎസ് നടരാജ പിള്ള എന്ന തലക്കെട്ടില്‍ പ്രമുഖ സി പി ഐ നേതാവ് വി.പി. ഉണ്ണികൃഷണനും പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്ക് എന്തു പ്രസക്തി എന്ന തലക്കെട്ടില്‍ ദേവികയും എഴുതിയ രണ്ട് ലേഖനങ്ങള്‍ തിങ്കളാഴ്ച ജനയുഗം പ്രസിദ്ധീകരിച്ചതോടെ സി പി ഐ സി പി എം ഭിന്നത പൂര്‍ണ്ണമായി. ഞായറാഴ്ച ദേശാഭിമാനിയാണ് കലഹം തുടങ്ങി വച്ചത്. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ എ.ഐ.എസ്.എഫ്. എടുത്ത നിലപാടിനെ ശക്തമായി വിമര്‍ശിച്ച് കൊണ്ടാണ് ദേശാഭിമാനി വെടിമരുന്ന് കത്തിച്ചത്.
ദേശാഭിമാനിയുടെ മരുന്ന് തണുത്തുറഞ്ഞപ്പോള്‍ വെടിക്കെട്ടുമായാണ് ജനയുഗം രംഗത്തെത്തിയത്. വേദികളിലെ തീപ്പൊരിയായ വി.പി.ഉണ്ണികൃഷ്ണനെ രംഗത്തിറക്കിയാണ് ജനയുഗം കത്തികയറിയത്.അതിനിടെ മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന ആക്ഷേപം ആവര്‍ത്തിച്ചു. ഞായറാഴ്ച മുഖ്യമന്ത്രിയാകട്ടെ തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും സി പി ഐ ക്കാര്‍ 1969 അല്ല 2017 എന്ന് ഓര്‍ക്കണമെന്നും തിരിച്ചടിച്ചു. ചുരുക്കത്തില്‍ കൈരളി ചാനലിലെ പാചക വിദഗ്ദ്ധ പിണറായിയെയും കാനത്തെയും ചിക്കന്‍ 65 ആക്കി നാടുകടത്തുന്നു എന്നു പറഞ്ഞാല്‍ മതി.
ഉമ്മന്‍ ചാണ്ടിയെ ചട്ടിയിലാക്കിയതും പിണറായിയെ ചട്ടിയിലാക്കാന്‍ പോകുന്നതും നായര്‍ സമുദായംഗങ്ങളായ രണ്ട് സ്ത്രീകളാണെന്ന് മനസിലാക്കണം.
ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കാനം മന്ത്രി ചന്ദ്രശേഖരനു നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇക്കാര്യത്തില്‍ പരിഭ്രമം വേണ്ടെന്നാണ് കാനത്തിന്റെ ഉഗ്രശാസന. എന്റെ മൃതദേഹത്തിന്റെ ചൂടാറും മുമ്പ് കേരളം എന്നെ മറക്കും എന്നു പറഞ്ഞ പി.എസ്.നടരാജ പിള്ളയെ പിണറായി മറന്നാല്‍ പുന്നപ്ര വയലാറിലെ സമര സഖാക്കളെയും പിണറായി മറക്കും എന്ന് ജനയുഗം ഓര്‍മ്മിപ്പിക്കുന്നു. അക്കാദമിയിലെ ഭൂമി തിരിച്ചു പിടിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന നിലപാടിലാണ് സി പി ഐ നീങ്ങുന്നത്. അത് സംഭവിക്കയാണെങ്കില്‍ അതൊരു ചരിത്ര സംഭവമായി തീരും. പഴയ കാല ചരിത്രങ്ങള്‍ക്ക് പിന്നണി പാടി സി പി ഐ കോണ്‍ഗ്രസിലേക്ക് എത്തികൂടെന്നില്ല.
https://www.facebook.com/Malayalivartha