ആരോരുമില്ലാതെ യുദ്ധ ഭൂമിയില്‍ ഒറ്റയ്ക്ക് ശ്രീജിത്ത്

നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ പുതുവല്‍ പുത്തന്‍ വീട്ടില്‍ പരേതനായ ശ്രീധരന്റേയും രമണിയുടെയും മകന്‍ ശ്രീജിത്ത് നടത്തുന്ന സമരം 417-ാം ദിവസമാണ് പിന്നിടുന്നത്. തന്റെ സഹോദരന്റെ കൊലയാളിയെ ശിക്ഷിക്കാന്‍ വേണ്ടിയുള്ള കഠിനമായ യത്‌നത്തിലാണ് ശ്രീജിത്ത്. 2014 മെയ് 19ന് പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് ക്രൂരമര്‍ദ്ദനമേറ്റു മരണകാരണമാകുന്ന വിധത്തില്‍ ശരീരമാസകലം ക്ഷതമേറ്റ് 21ന് മരണമടയുകയും ചെയ്തു.
കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മര്‍ദ്ദിച്ച് അവശനാക്കി വിഷം കഴിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശ്രീജീവിനെ മര്‍ദ്ദിച്ചത് അന്ന് പാറശ്ശാല സിഐയായിരുന്ന ഗോപകുമാര്‍ എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണ്. സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍ വിജയദാസ് എന്നിവര്‍ കൂട്ടുനിക്കുകയായിരുന്നു.
മഹസര്‍ തയ്യാറാക്കിയ എസ്‌ഐ പി. ബിജു കുമാര്‍ വ്യാജരേഖ ചമച്ചത് സംസ്ഥാന പോലീസ് കപ്ലൈയിന്‍സ് അതോറിറ്റി കണ്ടെത്തിയിരുന്നു. പോലീസിലെ ഉന്നത തലത്തിലുള്ളവര്‍ വരെ ഈ കൊലപാതകത്തിന് കൂട്ടുനില്‍കുകയായിരുന്നുവെന്ന് ശ്രീജിത്ത് ആരോപിക്കുന്നു. യുദ്ധ ഭൂമിയില്‍ ഒറ്റയ്ക്ക് പൊരുതുന്ന പോലെ ശ്രീജിത്ത് തന്റെ സഹോദരന്റെ നീതിക്കു വേണ്ടി പൊരുതുകയാണ്. കാലം ഇത്രയും അതിക്രമിച്ചിട്ടും ചുമതലപ്പെട്ടവര്‍ പോലും ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നോക്കിയിരിക്കുന്ന അവസ്ഥയാണിപ്പോള്‍.
പോലീസുകാര്‍ സര്‍ക്കാരിന്റെ ഗുണ്ടകളാകുന്ന കാഴ്ചയാണ് ഈ സംഭവത്തിലൂടെ ഉണ്ടായിരിക്കുന്നത്. നിയമപാലകര്‍ തന്നെ നിയമം ലംഘിക്കുന്ന സ്ഥിതി. പോലീസ് കംപ്ലൈയിന്‍ഡ് അതോറിറ്റിയുടെ ഉത്തരവിലുള്ള ഒരു ഉത്തരവും ഇതുവരെ നടപ്പാക്കിയിട്ടില്ല. നാളിതു വരെയായിട്ടും നഷ്ട പരിഹാര തുക പോലും കൊടുത്തിട്ടില്ല, അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചിരുന്നെങ്കിലും അന്വേഷണം നടത്തിയിട്ടില്ല.
ശ്രീജിത്തിന്റെ സമരം 417 ദിവസങ്ങള്‍ പിന്നിട്ടിട്ടുപോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ നിയമസംവിധാനവും ഉണ്ടാകാത്തതിനാല്‍ നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ് ശ്രീജിത്ത്. ഇത്രയേറെ യാതനകള്‍ സഹിച്ച ശ്രീജിത്ത് ഇനി ഏതു വാതിലില്‍ ചെന്നു മുട്ടും എന്നറിയാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ ഇപ്പോഴും നിഷ്‌ക്രിയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഉത്തരവുകളും പ്രസ്താവനകളും മാത്രമേ പ്രത്യക്ഷത്തിലുള്ളൂ പരോക്ഷത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്.
https://www.facebook.com/Malayalivartha