Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

പ്രിന്‍സിപ്പലിന്റെ ഒളിഞ്ഞു നോട്ടം സഹിക്കാനാവാതെ മദര്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍; പ്രിന്‍സിപ്പലിനെതിരെ കേസ്

17 FEBRUARY 2017 02:07 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ പെരുവല്ലൂരിലെ മദര്‍ കോളെജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. അബ്ദുള്‍ സലീമിനെതിരെ പാവറട്ടി പൊലീസ് കേസെടുത്തു. ക്യാമ്പസില്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരം തുടങ്ങി. കോളേജില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അമിത പിഴ ഈടാക്കുന്നെന്നും ആക്ഷേപം

പെരുവല്ലൂര്‍ മദര്‍ കോളെജില്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കാനുള്ള മാനെജ്‌മെന്റ് തീരുമാനമാണ് പ്രതിഷേധത്തിനിടയാക്കിയത്. പിഴ 5000ല്‍ നിന്ന് 1000 ആക്കി കുറയ്ക്കാന്‍ പി.ടി.എ തീരുമാനിച്ചെങ്കിലും വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ശക്തമാക്കുമെന്ന നിലപാടെടുത്തു. ഇതിനിടെ കോളെജിലെ പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. അബ്ദുള്‍ സലീം അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി.

ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളോട് ഫോണുമായി ബന്ധമില്ലാത്ത പല കാര്യങ്ങളുമാണ് പ്രിന്‍സിപ്പല്‍ ചോദിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന സോപ്പ് ഏതാണെന്നും ഹോസ്റ്റലില്‍ ബ്ലേഡും ഗ്ലൗസും മെഴുക് തിരിയും മിക്ചറും എന്തിനാണ് ഉപയോഗിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ ചോദിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നാല് പെണ്‍കുട്ടികളെ പ്രിന്‍സിപ്പലിന് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ചെന്നും വിദ്യാര്‍ത്ഥനികള്‍ ആരോപിച്ചു. ഈ പരാതിയില്‍ പാവറട്ടി പൊലീസ് കേസെടുത്തു.

400 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ നൂറിലേറെ സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആര്‍ട്‌സ് ഫെസ്റ്റിനും മറ്റും പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ഗ്രീന്‍ റൂമില്‍ വരെ ക്യാമറ ഉണ്ടെന്നും ക്യാമറയിലെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.

എന്നാല്‍ പുറത്തുനിന്ന് നിരവധി വിദ്യാര്‍ത്ഥിനികള്‍ വന്ന് പരീക്ഷ  എഴുതുന്നതിനാല്‍ കെട്ടിടങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും മറ്റുള്ളവയെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണന്നുമാണ് വൈസ് പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടത്. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിനെ നീക്കം ചെയ്യും വരെ സമരം തുടരാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (7 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (46 minutes ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (1 hour ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (1 hour ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (2 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (3 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends