തന്നെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റേണ്ടത് പ്രമുഖ താരങ്ങളുടെ ബാധ്യത; സിനിമാക്കാര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നത് പള്‍സര്‍ സുനി; പിടിക്കപ്പെട്ടാല്‍ സംഭവിക്കുന്നത്...

പ്രമുഖ നടിയെ അപമാനിച്ച പള്‍സര്‍ സുനി സിനിമയിലെ പ്രമുഖര്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതായി വിവരം. കൊച്ചിയില്‍ നടന്നിരുന്ന ഡി.ജെ.പാര്‍ട്ടികളില്‍ മയക്കു മരുന്ന് നല്‍കിയിരുന്നതും സുനിയാണെന്നാണ് വിവരം.
മലയാള സിനിമയിലെ പല പ്രമുഖരുടെയും വിശ്വസ്തനാണ് സുനി. അതുകൊണ്ടു തന്നെ സുനിയെ രക്ഷിക്കാന്‍ പല സ്ഥലത്തു നിന്നും സമ്മര്‍ദ്ദങ്ങള്‍ ഏറും. സി പി എം നേതാവുമായും സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന് കേള്‍ക്കുന്നു. നേതാവ് വഴി പോലീസിനെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ദരും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും അവ വിശ്വസ്തമായി എത്തിച്ചു കൊടുക്കുന്നതും സുനിയാണെന്നും സംശയമുണ്ട്. ഒരു പ്രമുഖ നടനും സംവിധായകനും മയക്കു മരുന്നിനടിമയാണെന്ന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഉന്നത തലങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ വഴി പ്രശ്‌നം ഒതുക്കി.
തന്നെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റേണ്ടത് പ്രമുഖ താരങ്ങളുടെ ബാധ്യതയാണെന്ന് സുനി കരുതുന്നു. ഇല്ലെങ്കില്‍ പല കാര്യങ്ങളും താന്‍ തുറന്നു പറയുമെന്നു സുനി ഇതിനകം സിനിമാക്കാരെ അറിയിച്ചിട്ടുണ്ട്.
അതിനിടെ പള്‍സര്‍ സുനിയെ രക്ഷപ്പെടുത്തിയത് നിര്‍മ്മാതാവ് ആന്റോ ജോസഫാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ആന്റോ ജോസഫ് നടന്‍ മമ്മൂട്ടിയുടെ വിശ്വസ്തനാണ്. മോഹന്‍ലാലിനു ആന്റണി പെരുമ്പാവൂര്‍ എന്നതു പോലെയാണ് മമ്മൂട്ടിക്ക് ആന്റോ. ആന്റോവിലേക്ക് അന്വേഷണം നീളുകയാണെങ്കില്‍ മമ്മൂട്ടിയും സംശയത്തിന്റെ നിഴലിലാവും. നടന്‍ ലാലിന്റെ വീട്ടിലെത്തിയ ശേഷം ആന്റോ അവിടെ എത്തിയതായും സുനിയുമായി ഫോണ്‍ സംഭാഷണം നടന്നതായും വിവരമുണ്ട്.
മമ്മൂട്ടി കൈരളി ചാനലിന്റെ ചെയര്‍മാനാണ്. അറിയപ്പെടുന്ന ഇടതുപക്ഷ വിശ്വാസിയാണ്. അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം ഇടതു സര്‍ക്കാര്‍ ഉണ്ടാക്കുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha






















