Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കാമുകിയുമായി സംഭവത്തെ കുറിച്ച് സംസാരിച്ചതായി പോലീസ് തെളിവ്; സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്...

21 FEBRUARY 2017 03:43 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കാമുകിയുമായി സംഭവത്തെ കുറിച്ച് സംസാരിച്ചതായി പോലീസ് തെളിവ്. കാമുകി മറ്റൊരു സുഹൃത്തിനോട് പറഞ്ഞ കാര്യങ്ങളാണ് പോലീസിന് ലഭിച്ചത്. സുനി കൃത്യം നിര്‍വഹിച്ചശേഷം ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് കാമുകി തന്റെ സ്ത്രീ സുഹൃത്തിനെ ഫോണില്‍വിളിച്ച് കാര്യങ്ങള്‍ അറിയിച്ചത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കൈരളി പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടു.

ഞാന്‍ ആലുവയിലാണ്, ഒരു നല്ല കാര്യത്തിനു പോകുന്നു, എന്താ എതിനാനൊന്നും ഇപ്പോള്‍ ചോദിക്കരുത്, എന്തിനാണ് പോകുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പള്‍സര്‍ സുനി തന്നെ അറിയിച്ചതായി കാമുകി തന്റെ സുഹൃത്തിനെ അറിയിച്ചു. അതേസമയം ഇതില്‍ ഇടപെടാതിരിക്കുന്നതാണ് ബുദ്ധിയെന്നാണ് സുഹൃത്ത് ഉപദേശം നല്കിയത്.

വിഷയത്തില്‍ ഇടപെടുന്നത് ഗുണകരമല്ലെന്നാണ് സുഹൃത്ത് പള്‍സര്‍ സുനിയുടെ കാമുകിക്കു നല്കുന്ന ഉപദേശം. ഇത് നാറ്റക്കേസാണ്. ഇടപെട്ടാല്‍ പുലിവാലാകും. സുനി ചെയ്തത് വേഗത്തില്‍ ഊരാന്‍ കഴിയാത്ത കാര്യമാണ്. സുനിയെ വിളിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്നും സുഹൃത്ത് ഉപദേശിക്കുന്നു. സംഭവം നടന്ന വാര്‍ത്ത പുറത്തുവന്ന ശേഷമാണ് സുനിയുടെ കാമുകി തന്റെ സുഹൃത്തിനെ വിളിക്കുന്നത്. അല്‍പം പരിഭ്രാന്തി യുവതിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കും. വാര്‍ത്ത കണ്ടില്ലേ എന്നു ചോദിച്ചാണ് സംഭാഷണം തുടങ്ങുന്നത്. കണ്ടു എന്നു പറയുമ്പോള്‍ തന്നെ വിളിച്ചിരുന്നെന്നും ഒരു നല്ല കാര്യത്തിനാണ് താന്‍ പോകുന്നതെന്നു പറഞ്ഞതായും പറയുന്നു. എന്നാല്‍, എന്താണ് കാര്യം എന്നു തന്നോടു പറഞ്ഞിട്ടില്ല. എന്താണ് കാര്യം എന്നു തന്നോടു ചോദിക്കരുതെന്നും പറഞ്ഞു


അതിനു ശേഷം തന്നെ വിളിച്ചിട്ടുമില്ല. ഈ സമയം, ഇനി സുനിയെ വിളിക്കണ്ട എന്ന ഈ യുവതിയുടെ സുഹൃത്ത് ഉപദേശം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ നീ കുറേക്കൂടി ജാഗ്രത പാലിക്കണം. നമ്മള്‍ ഇതില്‍ ഇടപെടേണ്ട. ഞാന്‍ മനഃപൂര്‍വമാണ് ഇടപെടാത്തത്. നമ്മള്‍ അല്‍പം സ്റ്റാന്‍ഡേര്‍ഡ് ആയി ജീവിക്കുന്നവരാണ്. അതുകൊണ്ട് നീ ഇനി ഒരിക്കലും വിളിക്കാന്‍ ശ്രമിക്കുകയോ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

കാരണം, അതു പുലിവാലാകും. എങ്ങാനും കുടുങ്ങിയാല്‍ പിന്നെ ഊരിപ്പോരാന്‍ പറ്റില്ല. കാരണം മുഖ്യമന്ത്രി വരെ ഇടപെട്ട കേസാണെന്നും സുനിയുടെ സുഹൃത്തായ യുവതിക്കു അവരുടെ സുഹൃത്ത് പറഞ്ഞു കൊടുക്കുന്നുണ്ട്. ഇനി എങ്ങനെയാണ് ഒന്നു വിളിക്കാന്‍ പറ്റുക എന്നു സുനിയുടെ സുഹൃത്ത് ചോദിക്കുമ്പോള്‍ അതു വേണ്ട. ഇനി ഒരിക്കലും കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നു ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. സത്യങ്ങള്‍ എത്രയും വേഗം പുറത്തുവരാന്‍ പ്രാര്‍ത്ഥിക്കൂ എന്നും പറയുന്നുണ്ട്. ആലുവയില്‍ നിന്നാണ് തന്നെ വിളിച്ചതെന്നു സുനിയുടെ കാമുകി തന്റെ സുഹൃത്തിനോടു പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends