ഓണ്‍ലൈനില്‍ പരസ്യമായ പെണ്‍വാണിഭം സജീവമാകുന്നു

ഓണ്‍ലൈനില്‍ പരസ്യമായ പെണ്‍വാണിഭം സജീവമായി തുടരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രതയും സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നു എന്നു പറയുമ്പോഴും അവസ്ഥ പഴയപടി തന്നെയെന്ന് വേണം പറയാന്‍. സൈബര്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ ടെക്‌നോ പാര്‍ക്കിന്റെ സഹകരണത്തോടെ പോലീസ് ഏര്‍പ്പെടുത്തിയ സൈബര്‍ ഡോം പ്രവര്‍ത്തനം പരാജയമെന്നു വേണമെങ്കില്‍ പറയാം.
അശ്ലീലം പങ്കുവയ്ക്കാനായി ഫേസ്ബുക്കില്‍ മാത്രമായി പതിനായിരക്കണക്കിന് ഗ്രൂപ്പുകളാണുള്ളത്. ഇതില്‍ മലയാളികളുടേത് മാത്രം ആയിരക്കണക്കിന് പേജുകള്‍ വരും. ഈ ഗ്രൂപ്പുകളിലെ അഡ്മിനും ഭൂരിഭാഗം അംഗങ്ങളും ഫേക്ക് ഐ.ഡി. യിലുള്ളവരാണ്. പെണ്‍കുട്ടികളുടെ പേരിലാണ് ഭൂരിഭാഗം ഫേക്ക് ഐ.ഡി.കളും. രാത്രി സമയത്താണ് ഇത്തരം ഗ്രൂപ്പുകള്‍ സജീവമാകുക. അശ്ലീല സംഭാഷണങ്ങള്‍ക്കു ശേഷം ഭൂരിഭാഗം ഐ.ഡി.കളും ഡീ ആക്ടിവേറ്റാവുകയാണ് പതിവ്.
ചാറ്റിങ്ങില്‍ വിശ്വസിച്ച് പെണ്‍കുട്ടികള്‍ അയച്ച സ്വകാര്യ ചിത്രങ്ങളും ഗ്രൂപ്പുകളില്‍ പരസ്യമാക്കാറുമുണ്ട്. ചെറിയ പെണ്‍കുട്ടികളടക്കം വയോജനങ്ങളുടെ വരെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ചില ഗ്രൂപ്പുകളില്‍ പെണ്‍കുട്ടികളുടെ വാട്‌സ്ആപ്പ് നമ്പറുകളും ഷെയര്‍ ചെയ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























