Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയ്‌ക്കെതിരെയുള്ള ആക്രമണം അന്വേഷണവും അറസ്റ്റുമെല്ലാം തിരക്കഥയനുസരിച്ച്; സിആര്‍ നീലകണ്ഠന്‍

23 FEBRUARY 2017 11:00 AM IST
മലയാളി വാര്‍ത്ത

മാതൃഭൂമി ന്യൂസ് പ്രൈം  ടൈം ചര്‍ച്ചയില്‍ പൊട്ടിത്തെറിച്ച് സി. ആര്‍ നീലകണ്ഠന്‍. പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ചുള്ള ചർച്ചയിലാണ് മുഖത്തടിച്ച പോലുള്ള പ്രതികരണം. ഇതൊക്കെ തിരക്കഥയാണ്. ക്ലൈമാക്‌സ് എങ്ങനെയെന്ന ചര്‍ച്ചയിലാണ് അന്വേഷിക്കുന്ന പോലീസും രാഷ്ട്രീയ നേതാവും അതിന്റെ സമയമാകുമ്പോള്‍ പള്‍സര്‍ കോടതിയിലെത്തും. ഇതിന്റെ മുഴുവന്‍ തട്ടിപ്പു തിരക്കഥ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. പിന്നിലാരൊക്കെയോ ഉണ്ട്. നല്ല തിരക്കഥാകൃത്തുക്കള്‍, നല്ല അഭിനേതാക്കള്‍, എന്തുകൊണ്ട് പോലീസിന്റെ അന്വേഷണം ഇങ്ങനെ. തിരക്കഥയ്ക്കനുസരിച്ചു തന്നെ. വായിച്ചാല്‍ കൃത്യമായി മനസ്സിലാക്കാം.

പള്‍സര്‍ സുനി എന്തു പറയണമെന്ന് എല്ലാം തയ്യാറായിക്കഴിയുമ്പോള്‍ സുനി പ്രത്യക്ഷപ്പെടും. വളരെ വളരെ ആസൂത്രിതമായ ഒരുക്കമാണിപ്പോള്‍ നടക്കുന്നത്, സുനിയെ അന്നു പിടിച്ചിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മണി മണി പോലെ ഉത്തരം പറയും. അങ്ങനെ വരാന്‍ പറ്റുമോ ഇനിയിതിന്റെ കഥ പുറത്തു വരല്ലേ, മുഴുവന്‍ മൂടപ്പെട്ടു. പോലീസിനറിയാം എല്ലാം തിരക്കഥ പോലീസിനും വക്കീലിനും കൊടുക്കും. ഒരു മിനിറ്റു കൊണ്ട് സിനിമാ ലോകം മുഴുവന്‍ കരഞ്ഞു കാണിച്ചു. 

കോടിയേരി പറഞ്ഞു ഒറ്റപ്പെട്ട സംഭവം, ജിഷയുടെ ഒറ്റപ്പെട്ടത്, സൗമ്യയുടേത് ഒറ്റപ്പെട്ടത്, ഇതില്‍പെട്ട പ്രതികളൊക്കെ ക്രിമിനലുകളാണ്. ജിഷയുടെ രക്തത്തില്‍ അധികാരത്തില്‍ വന്ന മുഖ്യമന്ത്രി നമ്മുടെ രാഷ്ട്രീയക്കാരും സിനിമാക്കാരും ഭൂമാഫിയക്കാരും തമ്മിലുള്ള ബന്ധമൊക്കെ എല്ലാവര്‍ക്കുമറിയാം. ഇതിന്റെ പിന്നില്‍ തന്നെ ചില ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും ഇല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. മൂപ്പിളച്ച തര്‍ക്കങ്ങളുണ്ട് എന്ന് ആര്‍ക്കാണറിയാത്തത്. പോലീസിനെ എങ്ങനെ ഉപയോഗിക്കാം എന്ന് അവര്‍ക്കറിയാം. എന്തുകൊണ്ടാണ് തൃക്കാക്കര എസിയെ ആദ്യം വിളിച്ചത്. ഒരുപാട് സത്യങ്ങള്‍ മൂടപ്പെട്ടു കഴിഞ്ഞു.

പള്‍സര്‍ സുനിയുടെ പരാക്രമം കഴിഞ്ഞ് ഒരാഴ്ചയായിട്ടും മുഖ്യപ്രതിയെ പിടിക്കാനോ ഗൂഢാലോചന പുറത്തു കൊണ്ടു വരാനോ കഴിയാത്ത പോലീസിനെയും സര്‍ക്കാരിനേയും, വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന സിനിമാക്കാരോടും മുഖത്തടിച്ചുള്ള ചോദ്യങ്ങളുമായി. സിആര്‍ നീലകണ്ഠന്‍ താരമായി മാറി. ഈ ചര്‍ച്ച സോഷ്യല്‍മീഡിയയിലും വൈറലായി കഴിഞ്ഞു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends