Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നടിയുടെ മൊഴി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി സുനി...

24 FEBRUARY 2017 09:52 AM IST
മലയാളി വാര്‍ത്ത

ആക്രമിക്കപ്പെട്ട നടി കോടതി മുന്‍പാകെ നല്‍കിയ മൊഴികളില്‍ പരാമര്‍ശിച്ച രണ്ടു കാര്യങ്ങളില്‍ ഊന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി സുനില്‍കുമാര്‍ പതറി. അതിക്രമിച്ചു നടിയുടെ കാറില്‍ കയറിയ ശേഷം സുനില്‍കുമാര്‍ പറഞ്ഞ വാചകം ഇതാണ്. ''ഒരു ക്വട്ടേഷനാണ്, കുറച്ചു ദൃശ്യങ്ങള്‍ പകര്‍ത്തണം സഹകരിച്ചാല്‍ രണ്ടു മൂന്നു മിനിറ്റു കൊണ്ട് വിട്ടയയ്ക്കാം.'' 

എന്തായിരുന്നു ക്വട്ടേഷന്‍?, ആരാണ് ക്വട്ടേഷന്‍ നല്‍കിയത്? എന്നീ ചോദ്യങ്ങള്‍ക്കു മുന്നില്‍ ആദ്യം ഉത്തരം മുട്ടിയെങ്കിലും അതു നടിയെ ഭയപ്പെടുത്താന്‍ പറഞ്ഞതാണെന്നായിരുന്നു മൊഴി. സഹകരിച്ചാല്‍ എല്ലാം വേഗം തീര്‍ക്കാമെന്നും അല്ലെങ്കില്‍ തമ്മനത്തെ ഫ്‌ലാറ്റിലേക്കു കൊണ്ടുപോകുമെന്നും അവിടെയുള്ളവര്‍ എന്തു ചെയ്യുമെന്ന് തനിക്കു പോലും പറയാന്‍ കഴിയില്ലെന്നും സുനില്‍ ഭീഷണിപ്പെടുത്തി എന്നാണ് നടിയുടെ മൊഴി. ''ലഹരി മരുന്നു കുത്തിവച്ചു കാര്യം സാധിക്കാനാണ് എന്നോടു പറഞ്ഞിട്ടുള്ളത്. ഞാനതു ചെയ്യുന്നില്ല, സഹകരിക്കണം'' എന്നും സുനില്‍ പറഞ്ഞു.



എന്നാല്‍, ഇങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുനില്‍കുമാറിന്റെ മൊഴി. ഇന്നലെ ഒപ്പം പിടിക്കപ്പെട്ട വിജീഷ് അടക്കം അറസ്റ്റിലായ മറ്റു പ്രതികളെയും സുനിലിനെയും പ്രത്യേകം മുറികളിലാണു ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. മറ്റു പ്രതികള്‍ സമാനമായി പറഞ്ഞ പല കാര്യങ്ങള്‍ക്കും വിരുദ്ധമായ മൊഴികളാണു സുനില്‍ പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു മുന്‍പ് രണ്ടു പ്രതികളെയും മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യണം. അതിനു മുന്‍പു കുറ്റകൃത്യം സംബന്ധിച്ച പരമാവധി വിവരങ്ങള്‍ പുറത്തു കൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും. ഇന്നു കോടതി അവധിയായതിനാല്‍ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കാനാണു സാധ്യത. പ്രതികളെ മജിസ്‌ട്രേട്ടിന്റെ വസതിയിലാകും ഹാജരാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (5 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends