Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെട്ടിത്തുറന്ന് പറഞ്ഞ് പിണറായി

24 FEBRUARY 2017 11:13 AM IST
മലയാളി വാര്‍ത്ത

ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമ മേഖലയില്‍ കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സിനിമാരംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സിനിമയ്ക്കായി ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സിനിമാ-ഗുണ്ടാ-റിയല്‍ എസ്‌റ്റേറ്റ് മാഫിയ സംഘങ്ങള്‍ വാഴുന്നുവെന്ന് നടനും മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ബി.ഗണേഷ്‌കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് കൂട്ടിയോജിപ്പിക്കാവുന്ന വാക്കുകളാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവിച്ചിരിക്കുന്നത്.

ഇതിന് മുമ്പും നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. മുന്‍കാല സംഭവങ്ങള്‍ കൂടി അന്വേഷിക്കണം, പുറത്ത് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും അവ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

ബോംബെയില്‍ സിനിമാ, റിയല്‍ എസ്‌റ്റേറ്റ് അധോലോക മാഫിയ വാഴുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ കൊച്ചിയിലും അതു പോലാണ്. കൊച്ചിയില്‍ നടക്കുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും.

കൊച്ചിയില്‍ മാന്യന്മാരായ ഒരുപാട് നല്ല വ്യക്തികളുണ്ട്. എന്നാല്‍ അവരെക്കുറിച്ചല്ല സിനിമ. എല്ലാ സിനിമകളും മമ്മൂട്ടിയും മോഹന്‍ലാലും അടക്കം അഭിനയിക്കുന്ന വലിയ സിനികമകളെല്ലാം നിലവാരം കുറഞ്ഞ ആളുകളുടെ, ഇത്തരം സാമൂഹ്യ വിരുദ്ധരുടെ സിനിമകളാണ്. അത് നമുക്ക് കാണുമ്പോള്‍ അറിയാമല്ലോ എന്നും ഗണേഷ് അഭിപ്രായപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച പല കാര്യങ്ങളും തനിക്കറിയാമെന്നും എന്നാല്‍ അവയെല്ലാം പൊതുസമൂഹത്തില്‍ പറയാനാവില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് സിനിമാക്കാര്‍ക്ക് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരിട്ട് വിളിച്ചാല്‍ മതിയെന്നും ഗണേഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends