Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കേരളത്തില്‍ ചെറുപ്രായത്തില്‍ ഗര്‍ഭിണികളാകുന്നവര്‍ 1.72 ലക്ഷം

24 FEBRUARY 2017 11:15 AM IST
മലയാളി വാര്‍ത്ത

പരിഷ്‌കൃത കേരളമേ തലകുനിക്കുക. സംസ്ഥാനത്ത ചെറു പ്രായത്തിനിടെ ഗര്‍ഭിണികളായത് 1. 72 ലക്ഷത്തോളം . കൃത്യമായ് പറഞ്ഞാല്‍ 19 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള 1, 72 , 511 പെണ്‍കുട്ടികള്‍. മാതൃഭൂമി പത്രമാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. 13,95,171 പേരാണ് ഇക്കാലയളവില്‍ ഗര്‍ഭിണികളായത്. ഓരോവര്‍ഷവും രജിസ്റ്റര്‍ചെയ്യുന്ന ഗര്‍ഭിണികളില്‍ 12 ശതമാനവും കൗമാരക്കാര്‍. അതായത്, വര്‍ഷം 50,000ത്തിലധികം കുട്ടികളാണ് ശാരീരിക വളര്‍ച്ചയെത്തുംമുമ്പ് ഗര്‍ഭംധരിക്കുന്നത്. എണ്ണത്തില്‍ നേരിയ കുറവുണ്ടാകുന്നുവെങ്കിലും കാലോചിതമായ മാറ്റം കാണാനില്ല.

ചെറു പ്രായത്തിലെ പ്രസവം മൂലം പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. ഗര്‍ഭപാത്രം പൂര്‍ണവളര്‍ച്ചയെത്താത്തതിനാല്‍ പ്രസവവേളയിലെ അപകടസാധ്യത കൂടുതലാണ്. സുഖപ്രസവത്തിന് പകരം ശസ്ത്രക്രിയ പതിവായി മാറുന്നതും ഒരു പ്രശ്‌നമാകുന്നു. മാനസിക പിരിമുറുക്കം കൂടുലതാണ്. ശാരീരിക വളര്‍ച്ചയെത്തും മുമ്പുള്ള ലൈംഗികബന്ധംമൂലം ഗര്‍ഭാശയ അര്‍ബുദത്തിന് സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

19 വയസ്സിന് താഴെയുള്ളവരുടെ ഗര്‍ഭപാത്രം പൂര്‍ണതയിലെത്താത്തതിനാല്‍ പ്രസവവേളയിലെ പ്രയാസങ്ങള്‍ കൂടുതലാകും. ഇടുപ്പെല്ലുകള്‍ പൂര്‍ണ വളര്‍ച്ചയെത്തില്ല. കുഞ്ഞിന് പുറത്തുവരാന്‍ പ്രയാസമുണ്ടാകും. മികച്ച സൗകര്യങ്ങളുള്ളിടത്ത് മാത്രമേ ഇവരെ പ്രസവത്തിനായി പ്രവേശിപ്പിക്കാവൂ. പ്രസവത്തിനിടയിലുള്ള അപകടസാധ്യത കൂടുതലായതിനാലാണിത്. ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും 19 വയസ്സിന് മുമ്പുള്ള ഗര്‍ഭധാരണത്തില്‍ മാറ്റമുണ്ടാകുന്നില്ല. വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ഒരുമിച്ചുചേര്‍ന്നാല്‍മാത്രമേ തുടച്ചുനീക്കാനാകൂവെന്നാണ് ആരോഗ്യരംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്.


2014 ഏപ്രില്‍മുതല്‍ 2017 ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍...


ജില്ല ആകെ ഗര്‍ഭിണികള്‍ കൗമാരഗര്‍ഭിണികള്‍

കാസര്‍കോട് ........ 70,482 ........................ 8061
കണ്ണൂര്‍ ................. 1,16,764 ............................. 13,207
വയനാട് ....................40,310 ............................. 5680
കോഴിക്കോട് ............1,40,551 ..................................18,139
മലപ്പുറം ................ 2,66,723 .................................52,681
പാലക്കാട് ............. 1,22,422 . ...............................20,714
തൃശ്ശൂര്‍ ............... 1,15,865 ............................... 11,125
എറണാകുളം .............1,09,203 . ................................7087
ഇടുക്കി .................... 38,918 ....................................3255
കോട്ടയം ..................... 58,310 ......................................2663
ആലപ്പുഴ .................. 69,480 . .....................................5246
പത്തനംതിട്ട ........... 37,018 .......................................1818
കൊല്ലം ............ 97,747 .................................. 10,763
തിരുവനന്തപുരം .........1,11,418 .................................. 12,074
2014 15ല്‍ 61,574
2015 16ല്‍ 58,137
2016 17ല്‍ 52,800

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (5 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends