Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ക്വട്ടേഷന്‍ വഴികളിലൂടെ മയക്കുമരുന്ന് പാര്‍ട്ടിയും, റിയല്‍ എസ്‌റ്റേറ്റ് ബിസിനസും...

24 FEBRUARY 2017 12:05 PM IST
മലയാളി വാര്‍ത്ത

2015നെ അപേക്ഷിച്ച് 2016ല്‍ കൊച്ചിയില്‍ മിക്ക കുറ്റകൃത്യങ്ങളും എണ്ണത്തില്‍ കുറഞ്ഞുവെന്നാണ് കൊച്ചി പൊലീസ് പുറത്തുവിട്ട കണക്ക്. ഒരുകാര്യത്തില്‍ മാത്രം കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയായി; മയക്കുമരുന്ന് കടത്തും ഉപയോഗവും. 2015ല്‍ കൊച്ചിയില്‍ 654 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2016ലത് 1164 ആയി ഉയര്‍ന്നു. മയക്കുമരുന്ന് കൈവശംവെച്ചതിനും ഉപയോഗിച്ചതിനും പിടിയിലായവരുടെ എണ്ണം 2015ലെ 781ല്‍നിന്ന് കഴിഞ്ഞവര്‍ഷം 1343 ആയി ഉയരുകയും ചെയ്തു. 55.8 കിലോ കഞ്ചാവ് 2015ല്‍ പിടിച്ചെടുത്തുവെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 74 കിലോയായി. പിടിക്കപ്പെടാതെ പോയ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും എണ്ണം ഇതിലുമെത്രയോ. രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തില്‍ കൊച്ചി രണ്ടാം സ്ഥാനത്തത്തെി എന്ന് പറഞ്ഞത് എക്‌സൈസ് കമീഷണറാണ്.

രണ്ടാഴ്ചമുമ്പ് കൊച്ചിക്കടുത്ത ചേരാനല്ലൂരില്‍ 280 ആംപ്യൂള്‍ മയക്കുമരുന്നുമായി ശ്യാം, സനില്‍ എന്നിവര്‍ പിടിയിലായിരുന്നു. മയക്കുമരുന്നിന്റെ അളവല്ല; അവരുടെ ഫോണിലുള്ള പേരുകളാണ് പൊലീസിനെ അമ്പരപ്പിച്ചത്. ഇടപാടുകാരില്‍ പലരും സിനിമസീരിയല്‍ പ്രവര്‍ത്തകര്‍.

ആദ്യകാലങ്ങളില്‍ സിനിമയുടെ പിന്നാമ്പുറങ്ങള്‍ കീഴടക്കിയിരുന്നത് മദ്യമായിരുന്നു. എന്നാല്‍, ന്യൂജെന്‍ ആയതോടെ മദ്യത്തിന്റെ സ്ഥാനം മയക്കുമരുന്ന് ഏറ്റെടുത്തു. കഞ്ചാവും മദ്യവും മുഖ്യപ്രമേയമായി സിനിമകള്‍ തുടരെ വന്നുതുടങ്ങി. ഒരു സിനിമക്കായി കഞ്ചാവ് തോട്ടം സെറ്റിടുന്നതിന് ചൈനക്കാരന്റെ സഹായവും തേടേണ്ടിവന്നു. യഥാര്‍ഥത്തില്‍ കഞ്ചാവ് തോട്ടം സെറ്റാക്കിയാല്‍ നിയമപ്രശ്‌നം നേരിടേണ്ടിവരുമെന്നതിനാല്‍ ചൈനയില്‍നിന്ന് 'കഞ്ചാവുതോട്ടം' ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. കേരളത്തില്‍നിന്ന് പൂത്തുനില്‍ക്കുന്ന കഞ്ചാവുചെടിയുടെ ചിത്രം ഇമെയിലായി ചൈനയിലത്തെി. അവിടെ നിര്‍മിച്ച കൃത്രിമ കഞ്ചാവുചെടികള്‍ കണ്ടയ്‌നറില്‍ കപ്പലുകയറി കൊച്ചിയിലത്തെി കഞ്ചാവ് തോട്ടമായി മാറി. ഷൂട്ടിങ് കഴിഞ്ഞ് ഈ കഞ്ചാവുചെടികള്‍ എറണാകുളത്തെ നിര്‍മാണക്കമ്പനിയുടെ ഗോഡൗണിലുണ്ടായിരുന്നു. 

ക്യാമറക്ക് പിന്നില്‍ അതിഭീകരമായിരുന്നു അവസ്ഥ. 'ന്യൂജെന്‍' സിനിമകളില്‍ പലതിന്റെയും കഥാചര്‍ച്ച മുതല്‍ റിലീസിങ് വരെയുള്ള ജോലികളില്‍ കഞ്ചാവിന്റെ പുകയും മരുന്നിന്റെ ലഹരിയും അനിവാര്യമായി. മുതിര്‍ന്ന സിനിമാപ്രവര്‍ത്തകര്‍ പരസ്യമായി പറഞ്ഞ കാര്യമാണിത്. കഥാചര്‍ച്ചക്കിടെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനെ കാണാനത്തെിയ മാധ്യമപ്രവര്‍ത്തകന്‍ സാക്ഷിയായത് ലഹരിമൂത്ത് പല്ലിയെപ്പോലെ ചുമരില്‍ കൈപരത്തിപ്പിടിച്ച് ബാത്ത്‌റൂം അന്വേഷിച്ച് നടക്കുന്ന യുവനടനെയായിരുന്നു. പുതിയ തലമുറ സംവിധായകരില്‍പ്പെട്ട ഒരാള്‍ ലഹരിമൂത്ത് കുണ്ടന്നൂരിലെ ഫ്‌ളാറ്റില്‍നിന്ന് പൂര്‍ണ നഗ്‌നനായി വീട്ടമ്മയുടെ മുന്നിലേക്ക് ചാടിയ സംഭവം വരെയുണ്ടായി. 

മറ്റൊന്ന്, ലഹരി പാര്‍ട്ടിയില്‍നിന്ന് പുതുതലമുറ നായകനെ പൊലീസ് പിടികൂടിയതായിരുന്നു. ഈ കേസില്‍ ഇയാള്‍ കുറെക്കാലം ജയിലിലുമായി. 2015 ജനുവരി 31നാണ് യുവനടന്‍ ലഹരിയുപയോഗത്തിനിടെ കടവന്ത്രയിലെ ഫ്‌ളാറ്റില്‍നിന്ന് പിടിയിലായത്. ഒപ്പം ഒരു സഹസംവിധായികയും മൂന്ന് മോഡലുകളുമുണ്ടായിരുന്നു. ഇവരില്‍നിന്ന് കൊക്കെയ്‌നും ഒരു ലാപ്‌ടോപ്പും പിടിച്ചെടുത്തു. ലാപ്‌ടോപ്പില്‍ ഏതാനും സിനിമാപ്രവര്‍ത്തകര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു. പക്ഷേ, യുവനടനെ അറസ്റ്റുചെയ്തതോടെ പൊലീസ് നടപടി അവസാനിച്ചു.

ഏറെ താമസിയാതെ എറണാകുളത്തുതന്നെ നക്ഷത്ര ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍നിന്ന് പിടിയിലായ 'കോക്കാച്ചി' എന്നുവിളിക്കുന്ന മിഥുനില്‍നിന്ന് പൊലീസിന് സിനിമക്കകത്തെ മയക്കുമരുന്ന് സ്വാധീനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഗോവയില്‍നിന്ന് കേരളത്തിലേക്ക് കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളത്തെിച്ച് ഇത് സിനിമക്കാര്‍ക്കിടയില്‍ വിതരണംചെയ്യുന്ന ജോലിയിലാണ് കോക്കാച്ചി ഏര്‍പ്പെട്ടിരുന്നത്. ലഹരിമരുന്ന് പാര്‍ട്ടികളില്‍വെച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടുമുട്ടുന്നതും ഇടപാടുകാരാക്കുന്നതും. എറണാകുളത്തെ ചില വീടുകളില്‍ നടത്തിയ ലഹരി പാര്‍ട്ടികളില്‍ സിനിമാപ്രവര്‍ത്തകരെ കണ്ടുമുട്ടിയതായും പറയുന്നു. ഏതായാലും അന്വേഷണം മുന്നോട്ടുപോയില്ല.

എറണാകുളത്തുതന്നെ ആഡംബര നൗകയില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസിലും പൊലീസ് അന്വേഷിച്ചത്തെിയത് സിനിമാ നിര്‍മാതാവിനടുത്തുവരെ. ഈ കേസില്‍ വീര പരിവേഷവുമായി കറുത്ത ഗ്‌ളാസുവെച്ച് ആഡംബര നൗകയില്‍ കയറിയിറങ്ങി ചാനലുകള്‍ക്കുമുന്നില്‍ ആളുകളിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍മാതാവിന്റെ പങ്ക് വ്യക്തമായതോടെ പത്തിമടക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (5 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends