Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഞാന്‍ ജീവിയ്ക്കും, ഒരു ഭീരുവിനെപ്പോലെ മരിക്കാനില്ല; അനീഷിന്റെ വനിതാ സുഹൃത്തിന്റേതെന്ന രീതിയിലുള്ള കത്ത് വൈറലാകുന്നു

24 FEBRUARY 2017 02:33 PM IST
മലയാളി വാര്‍ത്ത

വാലന്റൈന്‍ ദിനത്തില്‍ കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ സദാചാരഗുണ്ടകളുടെ അക്രമത്തിനിരയായ സംഭവത്തില്‍ യുവാവിനൊപ്പം ഉണ്ടായിരുന്നെന്ന് കരുതുന്ന യുവതിയുടേതെന്ന രീതിയിലുള്ള കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവത്തില്‍ അക്രമത്തിനിരയായ പാലക്കാട് അട്ടപ്പാടി കാരറ സ്വദേശി അനീഷിനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഴീക്കല്‍ ബീച്ചില്‍ അനീഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റേത് എന്ന നിലയില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പ്രചരിക്കുന്നത്.
യാതൊരു സ്ഥിരീകരണവുമില്ലെങ്കിലും കുറിപ്പ് വൈറലാകുകയാണ്. ഒരു ഭീരുവിനെപ്പോലെ മരിക്കാനില്ലെന്നും ഒളിച്ചോടിയാല്‍ സമുഹത്തിന് മുന്നില്‍ തെറ്റുകാരായി മാറുമെന്നും നാളെ ഒരാള്‍ക്കും ഈ വിധി ഉണ്ടാകാതിരിക്കാന്‍ ജീവിച്ചേ മതിയാകൂ എന്നും കുറിപ്പില്‍ പറയുന്നു.


പലരും ഷെയറും ലൈക്കും കമന്റും ചെയ്ത കുറിപ്പ് ഇങ്ങിനെ പോകുന്നു.
എന്റെ പ്രിയപ്പെട്ട അനീഷിന്..
നീ എന്തിനാടാ എന്നെ ഒറ്റയ്ക്കാക്കി പോയത്. എന്റെ എല്ലാ പ്രതീക്ഷയും നിന്നിലായിരുന്നു. എന്നെ കൈപിടിച്ച് കൊണ്ട് പോകുമെന്ന സ്വപ്നം എനിയ്ക്കുണ്ടായിരു ന്നു. എല്ലാം ഒരു നിമിഷം കൊണ്ട്
ഞാനൊരു പെണ്‍കുട്ടിയാണ്. എന്നിട്ടും ഞാന്‍ പിടിച്ചു നിന്നില്ലേ? സമൂഹം എന്നെ ഏത് കണ്ണുകൊണ്ടാണ് കാണുന്നതെന്നും എന്റെ കുടുംബത്തെ മൊത്തത്തില്‍ എന്തൊക്കെയാണ് പറയുന്നതെന്നും നിനക്കറിയാമോ? അതിനു ശേഷം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല.. ഒരു കോണിലിരുന്ന് അമ്മ തലതല്ലിക്കരഞ്ഞ് പിരാകുന്നുണ്ട്.. അച്ഛന്‍ ജോലിയ്ക്ക് പോയിട്ടില്ല. പല രാത്രികളിലും ഉറക്കമില്ലാതെ ആ പാവം ഉമ്മറത്തിരുന്നു കരയുന്നുണ്ട്.
പക്ഷെ എനിയ്ക്ക് നിന്നില്‍ ഒരു പാട് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ മാത്രമാണ് എന്നെ ജീവിയ്ക്കാന്‍ പ്രേരിപ്പിച്ചതും. ഈ ദുഷിച്ച സമൂഹത്തിനു മുന്നില്‍ നമുക്ക് ജീവിച്ച് കാണിയ്ക്കണമായിരുന്നു. അന്ന് അഴീക്കല്‍ ബീച്ചില്‍ വച്ച് നമ്മള്‍ എന്ത് തെറ്റാണ് ചെയ്തത്? അതിരുവിട്ട് നമ്മളെന്തെങ്കിലും ചെയ്‌തോ?പോലീസ് സ്‌റ്റേഷനിലും നീ സധൈര്യമായാണ് പെരുമാറിയത്. പക്ഷെ എവിടെയാണ് നിനക്ക് പിഴച്ചത്?
സോഷ്യല്‍ മീഡിയ നമ്മോടൊപ്പമായിരുന്നില്ലേ . ഭരണകൂടം നമ്മോടൊപ്പമായിരുന്നില്ലേ.പിന്നെ നീ ആരെയാണ് ഭയപ്പെട്ടത്? ഞാന്‍ ഇനി ആര്‍ക്കു വേണ്ടി ജീവിയ്ക്കണം?
ഞാന്‍ ജീവിയ്ക്കും അനീഷ്. എനിയ്ക്ക് ജീവിയ്ക്കണം. ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാന്‍ ഞാനില്ല. അങ്ങനെ ചെയ്താല്‍ ഞാനും നീയും സമൂഹത്തിനു മുന്നില്‍ തെറ്റുകാരാകും .നാളെ ഒരാള്‍ക്കും ഈ അവസ്ഥയുണ്ടാകാന്‍ പാടില്ല. അതിന് ഞാന്‍ ജീവിച്ചേ മതിയാകൂ.
നിന്നോട് സംസാരിച്ച് കൊതി തീര്‍ന്നിട്ടില്ല അനീഷ്. ജീവിയ്ക്കാനുള്ള ആഗ്രഹത്തിനും.. പൊരുതാനുറച്ച് തന്നെയാണ് ഞാന്‍ ഇനി ജീവിയ്ക്കുക. എന്റെ കണ്ണ് ഇനി നിറയില്ല. എന്റെ ചെറിയൊരു വേദന പോലും നിനക്ക് സഹിയ്ക്കാന്‍ കഴിയില്ല. എന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഒരദൃശ്യ ശക്തിയായി നീയുണ്ടാകുമെന്നെനിയ്ക്കറിയാം. ആ ഒരു പ്രതീക്ഷയോടെ..
സ്വന്തം. 
മോളൂട്ടി.
സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ധനീഷ്, രമേശ് എന്നിങ്ങനെ രണ്ടു പേരാണ് മരണകാരണമെന്ന് പ്രതിപാദിക്കുന്ന അനീഷിന്റെ കത്ത് കണ്ടെത്തിയതായും വിവരമുണ്ട്. അക്രമത്തിന് ഇരയായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ കുറ്റവാളികള്‍ നടത്തിയ അപമാനമാണ് അനീഷിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (5 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends