Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പള്‍സര്‍ സുനി കാമുകിയ്ക്ക് വീഡിയോ കൈമാറിയതായി സൂചന; ദൃശ്യങ്ങള്‍ കൈമാറാനുള്ള സാധ്യത ഉറപ്പിച്ച് രാത്രിയിലെ മതില്‍ചാട്ടവും രഹസ്യ ആശയ വിനിമയവും

24 FEBRUARY 2017 02:31 PM IST
മലയാളി വാര്‍ത്ത

പള്‍സര്‍ സുനിയുടെ ബ്ലാ്കമെയിലിനു പിന്നില്‍ ഇയാളുടെ കാമുകിയെന്ന് പോലീസ് ആലപ്പുഴ സ്വദേശിയായ ഇവര്‍ കൊച്ചി പനമ്പിളി നഗറില്‍ തുണികട നടത്തുകയാണ്. പ്രമുഖ സിനിമാ നടികളുമായും നടികളുടെ ഭാര്യമാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരാണ് സുനിയുടെ പ്രധാന പങ്കാളി. പള്‍സര്‍ സുനി തട്ടിച്ചെടുക്കുന്ന പണം മുഴുവനും ഇവര്‍ക്കാണ് നല്‍കുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. കാമുകിയുടെ കടയ്ക്കരികില്‍ തന്നെയാണ് പ്രമുഖ നടന്റെ ഭാര്യയും കട നടത്തുന്നത്. നടിയെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഈ യുവതിയെ ഏല്‍പിച്ചതായാണു സുനില്‍കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നു പൊലീസിനു ലഭിച്ച സൂചന. സംഭവ ദിവസം രാത്രി മതില്‍ചാടിക്കടന്ന് സുനി പോയത് ഈ യുവതിയെ കാണാനാണെന്നും അറിയുന്നുണ്ട്.

കൊച്ചിയില്‍ വസ്ത്രവ്യാപാരം നടത്തുന്ന ആലപ്പുഴ സ്വദേശിനിയായ ഈ യുവതിയെ സംഭവത്തിനുശേഷം രാത്രി സുനില്‍കുമാര്‍ തനിച്ചു സന്ദര്‍ശിച്ചതായും മൊഴി ലഭിച്ചിട്ടുണ്ട്. ഇവരെ അധികം വൈകാതെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചു സുനില്‍കുമാറിന്റെ കാമുകിയും ഇവരും തമ്മില്‍ സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണു കഴിഞ്ഞദിവസം പുറത്തുവന്നതെന്നും വിവരമുണ്ട്. ഒരു സ്ത്രീയുടെ ക്വട്ടേഷനാണ് ഇതെന്ന് സുനി നടിയോട് പറഞ്ഞതായുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.

അതിനിടെ നടിയെ ആക്രമിച്ചു പകര്‍ത്തിയ ചിത്രങ്ങള്‍ പീഡനത്തിന് ഇരയായ നടിയുടെ അടുപ്പക്കാര്‍ക്ക് ആശങ്കയാണ് നല്‍കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയുള്ള ബ്ലാക് മെയിലായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യമെന്ന വിലയിരുത്തലിലേക്കും കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഒരു സ്ത്രീയായിരുന്നു സുനിയെ ജോലി ഏല്‍പ്പിച്ചതെന്നും പൊലീസ് സൂചന നല്‍കിയിട്ടുണ്ട്. ഈ സ്ത്രീയിലേക്ക് ദൃശ്യങ്ങള്‍ എത്തിയുണ്ടെങ്കില്‍ അത് ആശങ്കപ്പെടേണ്ടതാണ്. ഇത് പുറത്തുവരാനുള്ള സാധ്യതയും കൂടുതലാണ്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം അഭിഭാഷകന്‍ മൊബൈല്‍ ഫോണും കോടതിയില്‍ നല്‍കിയിരുന്നു. തട്ടിക്കൊണ്ട് പോകലിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത ്എത്തിയതിന്റെ സൂചനയായി ഇതിനേയും വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് ദൃശ്യങ്ങള്‍ കൈമാറാനുള്ള സാധ്യത ഉറപ്പിച്ച് രാത്രിയിലെ മതില്‍ചാട്ടവും രഹസ്യ ആശയ വിനിമയവും എത്തുന്നത്.

വലിയ ഗൂഢാലോചനയുടെ സാധ്യതയും ഇത് വ്യക്തമാക്കുന്നു. ഇയാളെ കണ്ടെത്തേണ്ടത് അനിവാര്യതയുമാണ്. തമ്മനത്തെ ചായക്കട കേന്ദ്രീകരിച്ചും സംഭവത്തിന്റെ ഗൂഢാലോചന നടന്നതായി വിവരം ലഭിച്ചു. പ്രതികളിലൊരാളായ മണികണ്ഠനെ ഇവിടേക്കു വിളിച്ചുവരുത്തിയാണു സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചത്. ചാലക്കുടിയില്‍ എത്തി വാന്‍ വാടകയ്‌ക്കെടുക്കണമെന്നു മാത്രമാണ് ആദ്യഘട്ടത്തില്‍ പറഞ്ഞത്. പിന്നീടാണു പദ്ധതി വെളിപ്പെടുത്തിയത്. എന്നാല്‍, സംഭവത്തിനിരയായ യുവനടിയെയാണു നോട്ടമിടുന്നതെന്ന വിവരം മണികണ്ഠനെ അറിയിച്ചിരുന്നില്ല.

നടിയുടെ വാഹനത്തില്‍ അത്താണിയില്‍ വച്ച് വാന്‍ ഇടിപ്പിച്ചതു സുനിലാണ്. ഇതിനുശേഷം മണികണ്ഠനും വിജീഷും കാറില്‍ കയറി. ഈ സമയം സുനില്‍കുമാര്‍ പുറത്തിറങ്ങിയില്ല. കാറില്‍ കയറിയ മണികണ്ഠനും വിജീഷും ബലപ്രയോഗത്തിലൂടെ നടിയെ വരുതിയിലാക്കി. ഡ്രൈവർ  മാര്‍ട്ടിനു സംഭവത്തില്‍ പങ്കൊന്നുമില്ലെന്നു നടിയെ ബോധ്യപ്പെടുത്താന്‍ മാര്‍ട്ടിന്റെ മുഖത്ത് പലവട്ടം മര്‍ദിച്ചു. ഭീഷണിപ്പെടുത്തിയാണു കാറോടിപ്പിച്ചത്. പിന്നീട് കൊച്ചി നഗരത്തിലെത്തിയശേഷമാണു സുനില്‍കുമാര്‍ കാറില്‍ കയറുന്നത്. കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലേക്കു പ്രതികള്‍ മുങ്ങിയെങ്കിലും അവിടെവച്ച് മണികണ്ഠന്‍ സുനില്‍കുമാറുമായി തെറ്റി. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാല്‍ നടി പരാതി നല്‍കില്ലെന്നും വളരെ എളുപ്പത്തില്‍ പണം കിട്ടുമെന്നുമായിരുന്നു നേരത്തേ സുനില്‍കുമാര്‍ ധരിപ്പിച്ചത്. ഇതിനു വിരുദ്ധമായി പരാതി കൊടുക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതാണു മണികണ്ഠനെ പ്രകോപിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (5 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends