Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ തട്ടിക്കൊണ്ടു പോയ് ആക്രമിച്ച കേസ്; സുനിയുടെ കാമുകി കസ്റ്റഡിയില്‍

25 FEBRUARY 2017 09:04 AM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടുപോയ് ആക്രമിച്ച കേസിൽ മുഖ്യപ്രതി സുനിലിനെയും വിജേഷിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ ആലുവ കോടതി ഇന്ന് പരിഗണിക്കും. അതിനിടെ കേസില്‍ സുനിലിന്റെ കാമുകിയായ യുവതി പോലീസ് കസ്റ്റഡിയിലായി. കുറ്റകൃത്യത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസൂത്രധാരനായ സുനിയെയും വിജീഷിനെയും പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ അപേക്ഷ. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുളള പ്രധാനപ്പെട്ട തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ട്. അപേക്ഷയില്‍ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാദം കേട്ട് വിധി പറയും. അതേസമയം സുനിയുടെ സുഹൃത്തായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കടവന്ത്രയില്‍ ബ്യൂട്ടിപാര്‍ലറും വസ്ത്രശാലയും നടത്തുന്ന യുവതിയെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

കൊടുംക്രിമിനലായ സുനിയുമായി ഈ യുവതിക്ക് വര്‍ഷങ്ങളായി ഗാഢ ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. പാലായിലെ തട്ടിപ്പ് കേസില്‍ സുനി ജയിലിയായപ്പോള്‍ ഇവര്‍ അവിടെയെത്തി സന്ദര്‍ശിച്ചതായും വിവരം കിട്ടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ യുവതിക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം. നേരത്തെ ഒരു സ്ത്രീയാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് നടിയോട് സുനി പറഞ്ഞതായി പോലീസിന് വിവരം കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. അതേസമയം പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്ന സുനിയുടെ മൊഴി വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends