Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊന്നുട്ടീ ഞാന്‍ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല, വേറെ ഒരാളുടെ കൂടെ ജീവിക്കാന്‍ എനിക്കു പറ്റില്ല; അനീഷിന്റെ ആത്മഹത്യാക്കുറിപ്പ്

25 FEBRUARY 2017 12:21 PM IST
മലയാളി വാര്‍ത്ത

കരുനാഗപ്പള്ളിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമത്തിനിരയായതില്‍ മനംനൊന്ത് മരണത്തെ വരിച്ച അനീഷിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു. അമ്മയെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദികളായവരെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ടാണ് അട്ടപ്പാടി കാരാറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകന്‍ അനീഷ് (22) വീടിനു തൊട്ടുള്ള മരത്തില്‍ തൂങ്ങിമരിച്ചത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,


അമ്മേ, അമ്മയ്ക്ക് കണ്ണുനീര്‍ മാത്രമേ തന്നിട്ടുള്ളൂ. ഇനി ഒരു ജീവിതം എനിക്കില്ല. ലോകം മുഴുവനും ഞാന്‍ തെറ്റുകാരനാണെന്നു പറഞ്ഞിട്ടും അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാന്‍ അമ്മയുടെ മകനായി ജനിക്കണം. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ മുറി അമ്മയ്ക്കു മാത്രം സ്വന്തം. ഏട്ടനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല. വാക്കു പാലിക്കാന്‍ പറ്റിയില്ല. സോറി ഏട്ടാ, എന്റെ വണ്ടി വില്‍ക്കരുത്. എന്റെ ഓര്‍മയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം. പൊന്നുട്ടീ ഞാന്‍ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല. വേറെ ഒരാളുടെ കൂടെ ജീവിക്കാന്‍ എനിക്കു പറ്റില്ല.

നീ വേറെ കല്ല്യാണം കഴിച്ചു സുഖമായി ജീവിക്കുക. ഏട്ടന്‍ അമ്മയ്ക്കായി ജീവിക്കണം. നിനക്കു മകന്‍ ജനിച്ചാല്‍ ഉണ്ണി എന്നു വിളിക്കണം. എനിക്കായി കരയരുത്. അവള്‍ കള്ളം പറഞ്ഞതാണ്. അവളെ എന്റെ ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളൂ. അമ്മേ, അമ്മാമേ, മേമേ, കൊച്ചമ്മേ ഞാന്‍ പോകുവാ; നിങ്ങളെയൊന്നും കണ്ടു കൊതി തീര്‍ന്നിട്ടില്ല. ബിനുമാമനോട് എനിക്ക് സങ്കടമൊന്നുമില്ല. തിരുമേനിയോട് അന്വേഷണം പറയണം. പൊലീസിനുവേണ്ടി എന്റെ മരണത്തിന് ഉത്തരവാദികള്‍ ധനേഷ്, രമേശന്‍ കായംകുളം ഇവര്‍ മാത്രം.

ചങ്ക്മച്ചാന്‍, റാഫി, കുട്ടായി, സുപ്പ, കറുപ്പി, സുജി മിസ് യു ഓള്‍. അതിനിടെ സോഷ്യല്‍ മീഡിയയുടെ ഇടപടെലാണ് അനീഷിന്റെ മരണത്തിന് കാരണമെന്ന് വിലയിരുത്തുന്നു. സോഷ്യല്‍ മീഡിയയുടെ അനാവശ്യ ഇടപെടലിന് കാരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയാ സുഹൃത്തുക്കള്‍ തിരുവനന്തപുരത്ത് ഒത്തുകൂടി. മാനവീയം വീഥിയില്‍ വിളക്ക് കൊളുത്തിയാണ് അനീഷിന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയാ കൂട്ടായ്മ ദുഃഖം രേഖപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends