പിണറായിയെ പള്‍സര്‍ ഒരു പുതിയ മനുഷ്യനാക്കി;ഇനി ഉയരും മിന്നല്‍.... പിണറായി!

പള്‍സര്‍ സുനിയുടെ അറസ്റ്റും പിണറായി വിജയനിലുണ്ടായ മാറ്റവും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിക്കരുത്. പിണറായിയെ ഒരു പുതിയ മനുഷ്യനാക്കിയതില്‍ പള്‍സര്‍ സുനിക്ക് ഒരു പ്രധാന റോളുണ്ട്. സുനി അറസ്റ്റിലായതോടെ പിണറായി മാറി.
ഇതില്‍ ആദ്യത്തേത് വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു വഴക്ക് അവസാനിപ്പിച്ചതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും എം.പി.വീരേന്ദ്രകുമാറും തമ്മിലുള്ള തര്‍ക്കമാണ് ഒതുക്കി തീര്‍ത്തത്. താന്‍ പഴയ പിണറായിയല്ലെന്നും പുതിയ പിണറായിയെയാണ് കേരളം കാണാനിരിക്കുന്നതെന്നും പുതിയ നീക്കങ്ങള്‍ ധ്വനിപ്പിക്കുന്നു. സുനിയെ അറസ്റ്റ് ചെയ്തയുടന്‍ മാധ്യമങ്ങളെ കണ്ട പിണറായി അതീവ സന്തുഷ്ടനായിരുന്നു. സുനിയുടെ ഓപ്പറേഷന് നേതൃത്വം നല്‍കിയ ബി.സന്ധ്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു
യഥാര്‍ത്ഥത്തില്‍ സുനിയെ പിടിക്കാന്‍ കഴിയുമെന്ന് പിണറായി പ്രതീക്ഷിച്ചില്ല. ഇക്കാര്യത്തില്‍ പോലീസ് ഒരു ഉറപ്പും മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നില്ല. ദൈവമാണ് പിണറായിയെ കാത്തത്. ഇല്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭയില്‍ കാണാമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു.
സുനിയെ പിടികൂടിയ ശേഷം മുഖ്യമന്ത്രിയുടെ ആദ്യ പ്രസ്താവന ജിഷ്ണു പ്രണോയിയുടെ വീട് താന്‍ സന്ദര്‍ശിക്കും എന്നതായിരുന്നു. ജിഷ്ണുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി ചെല്ലാത്തത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വി.എസ് അവിടെ പോകുക കൂടി ചെയ്തതോടെ വിവാദം കൊഴുത്തു.
ഇതിനിടയില്‍ കോഴിക്കോടെത്തിയ പിണറായി തികച്ചും അവിചാരിതമായിട്ടാണ് വീരനെ സന്ദര്‍ശിച്ചത്. യു.ഡി എഫിലെത്തിയെങ്കിലും വി.എസുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് വീരേന്ദ്രകുമാര്‍. മാതൃഭുമി പത്രാധിപരായിരുന്ന ഗോപാലകൃഷ്ണനെ എടോ ഗോപാലകൃഷ്ണാ,നിന്റെ വേല മനസിലിരിക്കട്ടെ എന്ന് പിണറായി പൊതുവേദിയില്‍ പരിഹസിച്ചിട്ടുണ്ട്. ആ വിളി വീരന്റെ ഉള്ളിലാണ് ഏറ്റത്.
ഇതിനിടയില്‍ മംഗലുരുവില്‍ പിണറായിയെ കയറ്റില്ലെന്ന പ്രസ്താവന കുടി വന്നതോടെ പിണറായി അജയ്യനായി. തോല്‍ക്കാതെ തലയുയര്‍ത്തി നിന്ന് പിണറായി നല്‍കിയ മറുപടി ദൃശ്യമാധ്യമങ്ങളില്‍ വൈറലായി.
പിണറായി ഇനി പീഡനത്തിന് ഇരയായ നടിയെയും സന്ദര്‍ശിച്ചേക്കും.
https://www.facebook.com/Malayalivartha

























