നടിയുടെ പത്ര സമ്മേളനം നടക്കാനിടയില്ല

പീഡനത്തിനിരയായ നടി ഞായറാഴ്ചയും പത്രസമ്മേളനം നടത്താനിടയില്ല. ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും പോലീസിന്റെ നിര്‍ദ്ദേശാനുസരണം അവര്‍ പിന്‍വാങ്ങുകയായിരുന്നു.
നടി പത്ര സമ്മേളനം നടത്തുന്നത് കേസിനെ ബാധിക്കുമെന്നാണ് ഐ.ജി ബി സന്ധ്യയുടെ അഭിപ്രായം. നടിക്ക് പോലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അറിയണമെന്നില്ല. അവര്‍ പത്രങ്ങളോട് സംസാരിച്ചാല്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കഥകള്‍ വരു. ഇത്തരമൊരു സാഹചര്യം കഴിവാക്കുന്നതാണ് നല്ലതെന്ന് പോലീസ് കരുതുന്നു.
നടിക്കുണ്ടായ പീഡനം അടഞ്ഞ അധ്യായമാക്കണമെന്നാണ് പോലീസിനു ലഭിച്ച നിര്‍ദ്ദേശം. അതിന്‍മേല്‍ ഒരു മേല്‍ നടപടിയും വേണ്ട. എന്നാല്‍ നടി ഗൂഢാലോചനാ ആരോപണം ഉന്നയിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവും. സിനിമാക്കാരെ രക്ഷിക്കാന്‍ പല വഴിക്കും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
തനിക്ക് നടിയോട് യാതൊരു മുന്‍ വൈരാഗ്യവും ഇല്ലെന്ന് പള്‍സര്‍ സുനി പോലീസ് കസ്റ്റഡിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനര്‍ത്ഥം ഗൂഢാലോചന ഉണ്ടെന്നാണ്. മാധ്യമങ്ങള്‍ അക്കാര്യം ചോദിച്ചപ്പോള്‍ പള്‍സര്‍ മറുപടി പറഞ്ഞില്ല.
ഐ.ജി.സന്ധ്യ നേരിട്ട് നടിയോട് സംസാരിച്ചേക്കും. പത്ര സമ്മേളനം ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. പ്യഥിരാജിന്റെ ലൊക്കേഷനില്‍ ശനിയാഴ്ച രാവിലെ മാധ്യമങ്ങള്‍ എത്തിയതും നടി സംസാരിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ശേഷമായിരുന്നു.എന്നാലത് പൃഥി ഒഴിവാക്കി.
ഇതിനിടെ പത്ര സമ്മേളനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മമ്മൂട്ടിയെ രംഗത്തിറക്കമെന്നും കേള്‍ക്കുണ്ട്. മമ്മുട്ടി പറഞ്ഞാല്‍ നടിക്ക് കേള്‍ക്കാതിരിക്കാനാവില്ല.
https://www.facebook.com/Malayalivartha

























