നടിയെ ആക്രമിച്ചതിന് പിന്നില്‍ ശക്തനായ ഒരാളുണ്ട്... ശക്തമായ ആരോപണവുമായി ഭാഗ്യലക്ഷ്മിയും സംഘവും

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ശക്തനായ ഒരാളുണ്ടെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചാനല്‍ ചര്‍ച്ചകള്‍ക്കിടയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്. നടിയുടെ കുടുംബത്തെ താന്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. എന്തും നേരിടാമെന്ന ധൈര്യത്തോടെയായിരുന്നു അമ്മയും സഹോദരനുമടക്കമുള്ളവര്‍ അവര്‍ക്ക് പിന്തുണ നല്‍കിയത്. ആക്രമണത്തിന് ഇരയായ നടിയുടെയും അമ്മയുടെയും നിശ്ചയദാര്‍ഢ്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്തുവന്നാലും പ്രതികള്‍ ശിക്ഷിക്കപ്പെടുംവരെ ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴ്ത്താതെ ഞങ്ങള്‍ ഈ പ്രതിസന്ധി നേരിടുമെന്നാണ് നടിയുടെ അമ്മ തന്നോടു പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അസാമാന്യ ധൈര്യമാണ് നടി പ്രകടിപ്പിച്ചത്. സംഭവം നടന്ന അന്ന് രാത്രിയോടെ തന്നെ തന്റെ കണ്ണീര്‍ വറ്റിയെന്നാണ് നടി പറഞ്ഞത്. എന്നാല്‍ കേസ് ദുര്‍ബലമാവുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു.
കേസില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവരുടെ കുടുംബത്തെ തളര്‍ത്തിയതായും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന തങ്ങളെ വേദനിപ്പിച്ചിട്ടില്ലെന്ന് നടിയുടെ കുടുംബാങ്ങള്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. അന്വേഷണത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് എം കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ലാല്‍ അടക്കമുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. അതേസമയം 48 മണിക്കൂര്‍ സത്യാഗ്രഹം നടത്തുന്ന പി ടി തോമസിനെതിരെ സിപിഎം നേതാവ് എം സ്വരാജ് രംഗത്തെത്തി. പി ടി തോമസിന് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സ്വരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha

























