നടി ആക്രമിക്കപ്പെട്ട കേസ്: തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഫോണും ടാബും കണ്ടെടുത്തു

കൊച്ചിയില്‍ പ്രശസ്ത ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഫോണും ടാബും കണ്ടെടുത്തു. പ്രതികള്‍ താമസിച്ച കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടില്‍ നിന്നാണ് ഫോണും ടാബും കണ്ടെടുത്തത്. എന്നാല്‍ ഇത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രിയ പരിശോധനകള്‍ക്ക് ശേഷമേ, ഇക്കാര്യം സ്ഥീരികരിക്കാന്‍ സാധിക്കൂയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവ രണ്ടും പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
പുലര്‍ച്ചെ നാലുമണിക്കാണ് പ്രതികളെയുംകൊണ്ട് അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണ സംഘം ഇവിടെ നിന്നും മടങ്ങി. നടിയെ ഭീഷണിപ്പെടുത്തുന്നതിനായി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന ഫോണ്‍ ഉപേക്ഷിച്ചിരുന്നുവെന്ന് നേരത്തെ സുനില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























