കാന്റീൻ ജീവനക്കാരനെ പി സി ജോർജ്ജ് മർദിച്ചു .

നിയമസഭാ കാന്റീനിൽ കഫെ കുടുംബശ്രീ ജീവനക്കാരൻ മനുവിന് പി സി ജോർജ്ജിന്റെ മൃഗീയ മർദനം . ഉച്ചയൂണ് എം എൽ എ ഹോസ്റ്റലിലെത്തിക്കാൻ 15 മിനിറ്റ് വൈകിയതിന്റെ കലിയിൽ മുഖമടച്ചാണ് എം എൽ എ അടിച്ചത്.

മനുവിന്റെ ചുണ്ടിനും കണ്ണിനും പരിക്കുണ്ട് . എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫും ജീവനക്കാരനെ ഭീഷണിപ്പെടുത്തി. നീ ആരോടാണ് കളിക്കുന്നതെന്നു അറിയാമോ എന്ന് ചോദിച്ചായിരുന്നു ഭീഷണി.

എന്നാൽ താൻ തല്ലിയിട്ടില്ലെന്നാണ് പി സി ജോർജ് പറയുന്നത്
https://www.facebook.com/Malayalivartha

























