കോഴിക്കോട് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന ബോബാ ക്രമണത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

കോഴിക്കോട് കല്ലാച്ചി ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോബാക്രമണത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സുധീര്‍, സുനില്‍, വളയം സ്വദേശി വിനീഷ്, കല്ലാച്ചി സ്വദേശി ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കല്ലാച്ചി ആശുപത്രിയില്‍ പ്രവേശിച്ചു.
ഇതില്‍ വിനീഷിന്റെയും ബാബുവിന്റെയും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒന്‍പതുമണിയോടെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് ബോംബ് എറിഞ്ഞത്. കാര്യാലയത്തിനു സമീപം നിന്നവര്‍ക്കാണ് പരുക്കേറ്റത്.
https://www.facebook.com/Malayalivartha























