ബജറ്റ് അല്പസമയത്തിനുള്ളില്‍ : വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമാകുന്ന നടപടികളുണ്ടാകുമെന്ന് ധനമന്ത്രി

ബജറ്റ് സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വരള്‍ച്ചയെ നേരിടാന്‍ പദ്ധതി തയാറാക്കും. വിലക്കയറ്റത്തില്‍നിന്ന് ആശ്വാസം നല്‍കുന്ന നടപടികളുണ്ടാകും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിന് പ്രധാന്യം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനായി സഭയിലേക്കു പോകുന്നതിനു മുന്‍പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ഒന്‍പതിനാണ് ബജറ്റ് അവതരണം തുടങ്ങുന്നത്. സംസ്ഥാനത്തെ 68ാമത്തെയും ഐസക്കിന്റെ എട്ടാമത്തെയും ബജറ്റില്‍ നികുതി നിര്‍ദേശങ്ങളുണ്ടാകില്ല. സംസ്ഥാനം നേരിടുന്ന മൂന്നു മുഖ്യ ദുരിതങ്ങളായ വരള്‍ച്ച, വിലക്കയറ്റം, റേഷന്‍ വിതരണം എന്നിവയ്ക്കു പരിഹാര പദ്ധതികള്‍ ഉണ്ടാകുമെന്നാണു സൂചന. പുതിയ തലമുറയെ ലക്ഷ്യമിട്ട് ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ അധിഷ്ഠിത സൗകര്യങ്ങള്‍ വ്യാപിപ്പിക്കും. ഒട്ടേറെ ക്ഷേമ, കാരുണ്യ പദ്ധതികളും ഉണ്ടാകുമെന്നാണു പ്രതീക്ഷ. മുദ്രപ്പത്ര നിരക്ക് കുറയ്ക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും വരുമാനത്തെ കാര്യമായി ബാധിക്കുമെന്നതു കണക്കിലെടുത്തു വേണ്ടെന്നു വച്ചതായി സൂചനയുണ്ട്.
തയ്യാറാക്കിയ ബജറ്റ് പ്രസംഗം ഇന്നലെ രാത്രി മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. തുടര്‍ന്നു പുലര്‍ച്ചെ രണ്ടിന് അച്ചടിക്കായി സര്‍ക്കാര്‍ പ്രസിലേക്കയച്ചു. ധനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു രണ്ടു മാസം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണു ബജറ്റ് രൂപപ്പെടുന്നത്. പ്രഖ്യാപിക്കുന്നതുവരെ ചോരാതെ സൂക്ഷിക്കുന്നു എന്നതു തന്നെയാണു ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
https://www.facebook.com/Malayalivartha























