സംസ്ഥാന സര്‍ക്കാരിന്റെ 68ാമത്തെ ബജറ്റ് അവതരണം തുടങ്ങി

പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണം തുടങ്ങി. വിലക്കയറ്റം തടയാനുള്ള നടപടികള്‍ പ്രതീക്ഷിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 68–മത് ബജറ്റ് അവതരണം തുടങ്ങി.
നോട്ട് നിരോധനത്തെ തുഗ്ലക്ക് പരിഷ്‌കാരത്തെ എതിര്‍ത്ത എം.ടി വാസുദേവന്‍ നായരെ പ്രതിപാദിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്.
50 ദിവസം കൊണ്ട് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിച്ചില്ലെന്ന് ധനമന്ത്രി. എല്ലാ രംഗത്തും കടുത്ത മാന്ദ്യമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ പിന്‍വലിഞ്ഞു. ബാങ്കുകളില്‍ പണമുണ്ട്. വായ്പയെടുക്കാന്‍ കഴിയുന്നില്ല.
നോട്ട് നിരോധനത്തിന് ശേഷം നിക്ഷേപത്തില്‍ വന്‍തോതില്‍ കുറവ് വന്നു. നിക്ഷേപവും കയറ്റുമതിയും അടക്കം എല്ലാ മേഖലയിലും സാമ്പത്തിക മുരടിപ്പ്.
കിഫ്ബിക്ക് 11,000 കോടിയുടെ പദ്ധതികള്‍
കിഫ്ബിക്ക് 11,000 കോടി രൂപയുടെ പദ്ധതി അടങ്കലിന് അനുമതി നല്‍കും
റവന്യൂ കമ്മി വര്‍ദ്ധിക്കും
സംസ്ഥാനത്തെ റവന്യൂ കമ്മി വര്‍ദ്ധിക്കുന്നത് തടയിടാന്‍ കഴിയില്ലെന്ന് ധനമന്ത്രി
അടങ്കലില്‍ 10.4 ശതമാനം വര്‍ദ്ധനവ്
സംസ്ഥാനത്തെ പദ്ധതി അടങ്കലില്‍ 10.4 ശതമാനം വര്‍ദ്ധനവുണ്ടായെന്ന് ധനമന്ത്രി
കിഫ്ബി അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കി
ആറ് മാസം കൊണ്ട് അഭിമാനാര്‍ഹമായ നേട്ടമാണ് കിഫ്ബി കൈവരിച്ചതെന്ന് ഡോ. തോമസ് ഐസക്, സാമ്പത്തിക രംഗത്തെ വിദഗ്ദരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
https://www.facebook.com/Malayalivartha























