സംസ്ഥാനബജറ്റ് 2017: ബാങ്കുകളില്‍ പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ ആളില്ലെന്ന് ധനമന്ത്രി

നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളില്‍ പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ ആളില്ല എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ബാങ്ക് വായ്പയില്‍ 4.7 ശതമാനം മാത്രമാണ് വര്‍ധനയുള്ളത്. സാമ്പത്തിക പരീക്ഷണത്തിന്റെ ദോഷഫലങ്ങള്‍ ഇനിയും അനുഭവിക്കേണ്ടിവരും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടുനിരോധനം തുഗ്ലക്കിന്റെ പരിഷ്‌കാരമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞ പ്രസ്താവനയെ സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നത് വിഷമകരമാണെന്ന് ധനമന്ത്രി പറഞ്ഞു. നോട്ടുനിരോധനം സംബന്ധിച്ച് കേന്ദ്രം നല്‍കുന്ന വിശദീകരണങ്ങള്‍ തൃപ്തികരമോ സാമാന്യബുദ്ധിക്കു നിരക്കുന്നതോ അല്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























