സംസ്ഥാന ബജറ്റ് : ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് ഭവന പദ്ധതി

വിലക്കയറ്റം തടയാനുള്ള നടപടികള്‍ പ്രതീക്ഷിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 68-മത് ബജറ്റ് അവതരണം തുടങ്ങി. നോട്ട് നിരോധനത്തെ തുഗ്ലക്ക് പരിഷ്‌കാരത്തെ എതിര്‍ത്ത എം.ടി വാസുദേവന്‍ നായരെ പ്രതിപാദിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. 50 ദിവസം കൊണ്ട് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിച്ചില്ലെന്ന് ധനമന്ത്രി. എല്ലാ രംഗത്തും കടുത്ത മാന്ദ്യമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ പിന്‍വലിഞ്ഞു. ബാങ്കുകളില്‍ പണമുണ്ട്. വായ്പയെടുക്കാന്‍ കഴിയുന്നില്ല.
നോട്ട് നിരോധനത്തിന് ശേഷം നിക്ഷേപത്തില്‍ വന്‍തോതില്‍ കുറവ് വന്നു. നിക്ഷേപവും കയറ്റുമതിയും അടക്കം എല്ലാ മേഖലയിലും സാമ്പത്തിക മുരടിപ്പ്.
കിഫ്ബി അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കി. ആറ് മാസം കൊണ്ട് അഭിമാനാര്‍ഹമായ നേട്ടമാണ് കിഫ്ബി കൈവരിച്ചതെന്ന് ഡോ. തോമസ് ഐസക്, സാമ്പത്തിക രംഗത്തെ വിദഗ്ദരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
അടങ്കലില്‍ 10.4 ശതമാനം വര്‍ദ്ധനവ്
സംസ്ഥാനത്തെ പദ്ധതി അടങ്കലില്‍ 10.4 ശതമാനം വര്‍ദ്ധനവുണ്ടായെന്ന് ധനമന്ത്രി
റവന്യൂ കമ്മി വര്‍ദ്ധിക്കും
സംസ്ഥാനത്തെ റവന്യൂ കമ്മി വര്‍ദ്ധിക്കുന്നത് തടയിടാന്‍ കഴിയില്ലെന്ന് ധനമന്ത്രി
കിഫ്ബിക്ക് 11,000 കോടിയുടെ പദ്ധതികള്‍
കിഫ്ബിക്ക് 11,000 കോടി രൂപയുടെ പദ്ധതി അടങ്കലിന് അനുമതി നല്‍കും
ബജറ്റിന് പുറത്ത് നിക്ഷേപം സമാഹരിക്കും
ബജറ്റിന് പുറത്ത് വന്‍തോതില്‍ നിക്ഷേപം സമാഹരിക്കുന്നത് തുടരും
അറവ് ശാലകള്‍ക്കും പൊതുശ്മശാനങ്ങള്‍ക്കും 100 കോടി വീതം
100 കോടി രൂപ ആധുനിക അറവ് ശാലകള്‍ സ്ഥാപിക്കാന്‍.
100 കോടി പൊതു ശ്മശാനങ്ങള്‍ക്ക്
മണ്ണ്, ജല സംരക്ഷണത്തിന് 150 കോടി
കുളങ്ങളും തോടുകളും സംരക്ഷിക്കാനും ജലസംരക്ഷണത്തിനും ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും
ശുചിത്വ മിഷന് 127 കോടി
സംസ്ഥാന ശുചിത്വ മിഷന് 127 കോടി അനുവദിക്കും. സംസ്ഥാനത്ത് നാല് ലാന്‍ഡ് ഫില്ലുകള്‍ സ്ഥാപിക്കാന്‍ 50 കോടി
3 കോടി മരങ്ങള്‍
തൊഴിലുറപ്പ് പദ്ധതി കൂടി ഉപയോഗപ്പെടുത്തി അടുത്ത മഴക്കാലത്ത് കേരളത്തില്‍ മൂന്ന് കോടി മരങ്ങള്‍ വെച്ചുപിടിപ്പിക്കും
സമഗ്ര ആരോഗ്യ പദ്ധതി
എല്ലാ പൗരന്മാരുടെയും കൃത്യമായ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കും. ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കും. വിവരങ്ങള്‍ കൃത്യമായി പുതുക്കും. രോഗികളെ കൃത്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തിക്കും
നിലവിലെ ആരോഗ്യ പദ്ധതികള്‍ തുടരും
കാരുണ്യ പദ്ധതി അടക്കം നിലവിലുള്ള എല്ലാ ആരോഗ്യ സഹായ പദ്ധതികളും തുടരും
ഒരു ലക്ഷം വീടുകള്‍
ഭവന രഹിതര്‍ക്കായി ഒരു ലക്ഷം വീടുകള്‍ സ്ഥാപിക്കും
2500 അധ്യാപക തസ്തികകള്‍
രണ്ട് വര്‍ഷത്തിനുള്ളില്‍ 2500 അധ്യാപക തസ്തികള്‍ സൃഷ്ടിക്കും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്തെ അരാജകത്വം ഇതോടെ അവസാനിക്കും
ഭവന രഹിതര്‍ക്ക് ഫാറ്റുകള്‍
ഭവന രഹിതരായവര്‍ക്ക് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ധനമന്ത്രി.
സ്‌കൂളുകള്‍ക്ക് 500 കോടി
ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങള്‍ക്ക് മൂന്ന് കോടി വീതം മൊത്തം 500 കോടി കിഫ്ബി വഴി വിതരണം ചെയ്യും
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും 5210 തസ്തികകള്‍ സൃഷ്ടിക്കും
സംസ്ഥാന ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും 5210 തസ്തികകള്‍ സൃഷ്ടിക്കും. സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് മൂന്ന് വര്‍ഷങ്ങളായിട്ടായിരിക്കും ഇത്രയും തസ്തികകള്‍ സൃഷ്ടിക്കുക
അവയവമാറ്റത്തിന് വിധേയമായവര്‍ക്ക് മരുന്നുകള്‍
അവയവ മാറ്റത്തിന് വിധേയമായവര്‍ക്ക് ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരുന്ന മരുന്നുകള്‍ പത്ത് ശതമാനം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. ഇതിന് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തും
മരുന്നുകള്‍ സൗജന്യം
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ പി.എച്ച്.സികള്‍ വഴി സൗജന്യമായി അനുവദിക്കും
https://www.facebook.com/Malayalivartha























