Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പള്‍സര്‍ സുനിയുടെ വക്കീലായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു

14 MARCH 2017 05:40 PM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്നു ഹൈക്കോടതി. സുനി രണ്ടാമതു വക്കാലത്ത് നല്‍കിയ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യണമെന്ന പൊലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതീഷ് ചാക്കോ രണ്ടുദിവസത്തിനുള്ളില്‍ പൊലീസിനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

സുനിയുടെ മൊബൈലും സിം കാര്‍ഡും മെമ്മറി കാര്‍ഡും കാര്‍ഡ് റീഡറുമെല്ലാം അഭിഭാഷകന്റെ ഓഫിസില്‍ നിന്ന് ലഭിച്ചിരുന്നു. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്നുവെന്ന് കരുതുന്ന വസ്ത്രങ്ങളും ഇവിടെനിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

പ്രതീഷ് ചാക്കോ മൊഴിനല്‍കാന്‍ ഹാജരകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിനെതിരെ കോടതിയെ സമീപിച്ച പ്രതീഷ് ചാക്കോ, അഭിഭാഷകനും കക്ഷികളുമായുള്ള ഇടപാടുകള്‍ ചോദ്യം ചെയ്യാന്‍ പൊലീസിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ എന്ന നിലയില്‍ തന്റെ ജോലിയാണ് ചെയ്തതെന്നും അത് തടസപ്പെടുത്തുന്നതില്‍ നിന്ന് സംരക്ഷണം വേണമെന്നും പ്രതീഷ് കോടതിയില്‍ വാദിച്ചു. പ്രതീഷിന്റെ വാദം തള്ളിയ കോടതി ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സംഭവങ്ങളില്‍ സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ് പൊലീസ് നോട്ടീസ് നല്‍കിയതെന്നും ഇത് തടയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. കേസിന്റെ ഈ ഘട്ടത്തില്‍ കോടതി ഇടപെടല്‍ ഒഴിവാക്കി അന്വേഷണവും സഹകരിക്കുകയാണ് അഭിഭാഷകന്‍ ചെയ്യേണ്ടതെന്നും കോടതി അറിയിച്ചു.

നേരത്തെ സുനിയുടെ മുന്‍ അഭിഭാഷകന്‍ ഇ.സി. പൗലോസിനെ കേസില്‍ സാക്ഷിയാക്കിയിരുന്നു. പ്രതികള്‍ പൗലോസിന്റെ കൈവശം മൊബൈല്‍ ഫോണും പഴ്‌സും കൈമാറിയിരുന്നു. ഇതു പിന്നീട് കോടതിയില്‍ പൗലോസ് തന്നെ ഹാജരാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (5 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (19 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (32 minutes ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (39 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (52 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (58 minutes ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (3 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (3 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (3 hours ago)

Malayali Vartha Recommends