Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കുണ്ടറയില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് മുക്കി; മരണം സംഭവിച്ചത് നിരന്തര ഉപദ്രവത്തെ തുടര്‍ന്ന്, അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐയെ സസ്‌പെന്‍ഡ് ചെയ്തു

16 MARCH 2017 08:46 AM IST
മലയാളി വാര്‍ത്ത

കുണ്ടറയില്‍ രണ്ടുമാസം മുമ്പു ദുരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസുകാരി ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ബന്ധു പോലീസ് കസ്റ്റഡിയില്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ സി.ഐ. സാബുവിനെ തിരുവനന്തപുരം റേഞ്ച് ഐ.ജി. സസ്‌പെന്‍ഡ് ചെയ്തു. കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഗൗരവമായെടുക്കാനോ അതേകുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനോ തയ്യാറാകാത്തതിന്റെ പേരിലാണു നടപടി.
അതേസമയം, കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വീട്ടുകാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. എന്നാല്‍, സര്‍ക്കാരിനു കേസ് അങ്ങനെ വെറുതേവിടാനാകില്ല. കര്‍ശന അന്വേഷണം നടത്തി പ്രതികളെ വെളിച്ചത്തു കൊണ്ടുവരുമെന്നു മന്ത്രി ഉറപ്പുനല്‍കി.
കഴിഞ്ഞ ജനുവരി 15നാണ് കുട്ടിയെ വീട്ടിലെ ജനാലക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്തു മുട്ടിയ നിലയിലായിരുന്നു മൃതദേഹം. മരണത്തെക്കുറിച്ചുള്ള സംശയം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനുള്ളില്‍ പോലീസിനു കൈമാറിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പെണ്‍കുട്ടി നിരന്തരം ലൈംഗികചൂഷണത്തിന് ഇരയായെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മൃതദേഹത്തില്‍ 22 മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൊല്ലം റൂറല്‍ എസ്.പി: എസ്. സുരേന്ദ്രനും കുണ്ടറ സി.ഐക്കും ലഭിച്ചിരുന്നു. എന്നാല്‍, തുടരന്വേഷണം നടത്താതെ റിപ്പോര്‍ട്ട് പോലീസ് മുക്കി.
കുടുംബപ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്നെഴുതിയ കുറിപ്പ് കുട്ടിയുടെ മൃതദേഹത്തിനു സമീപം കണ്ടെത്തിയിരുന്നു. തീയതിയും ഒപ്പും സഹിതമാണു കുറിപ്പ്. എന്നാല്‍, ഇതു കുട്ടി എഴുതിയതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മറ്റാരെങ്കിലും കുറിപ്പെഴുതി കുട്ടിയെ കൊലപ്പെടുത്തിയതാണോ എന്ന സംശയമാണ് ഇപ്പോള്‍ പ്രബലമായത്. കുട്ടിയുടെ കൈയക്ഷരം പോലും പോലീസ് ഒത്തുനോക്കിയിട്ടില്ല. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ മനംനൊന്ത് പെണ്‍കുട്ടി തൂങ്ങിമരിച്ചെന്നായിരുന്നു കുണ്ടറ പോലീസിന്റെ നിലപാട്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നു കാട്ടി പോലീസ് അധികൃതര്‍ക്കു നിരവധി പരാതികള്‍ അയച്ചെങ്കിലും ഇതുവരെ നടപടി എടുത്തില്ലെന്നു പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുണ്ടറ പോലീസ് സ്‌റ്റേഷനില്‍ നിരവധിതവണ കയറിയിറങ്ങി. സി.ഐയെ നേരില്‍ കണ്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലന്നു പിതാവ് പറയുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ദക്ഷിണമേഖലാ ഐ.ജി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണു നിര്‍ദേശം. കൊല്ലം ശിശുക്ഷേമസമിതിയും കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കുട്ടി പഠിച്ച സ്‌കൂളിന്റെ പ്രിന്‍സിപ്പലും റിപ്പോട്ടുകള്‍ ഫയല്‍ ചെയ്യണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (7 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (21 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (37 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (10 hours ago)

Malayali Vartha Recommends