മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ കേസില്‍ െ്രെകംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. കേസിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ എഡിജിപിയുടെ നേതൃത്വത്തില്‍ വിലയിരുത്തിയ ശേഷമായിരിക്കും അന്വേഷണം.കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത ക്രോണില്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനെക്കുറിച്ചും െ്രെകംബ്രാഞ്ച് ഇന്ന് തീരുമാനമെടുക്കും.
കേസുമായി ബന്ധപ്പെട്ട ഫയലുകളും വിശദാംശങ്ങളും പൊലീസ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. മിഷേലിന്റെ കൂടുതല്‍ സുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്യാനാകും െ്രെകംബ്രാഞ്ചിന്റെ ശ്രമം.
https://www.facebook.com/Malayalivartha