ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മലപ്പുറത്ത് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശ്രീപ്രകാശിനെ തെരഞ്ഞെടുത്തു

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: എന്‍.ശ്രീ പ്രകാശാണ് സ്ഥാനാര്‍ത്ഥി. ബി.ജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സെക്രട്ടറി ജെ.പി.നദ്ദ യാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്.
സീറ്റ് മോഹിച്ച മുതിര്‍ന്ന നേതാക്കളെ പിന്തള്ളിയാണ് ശ്രീ പ്രകാശ് മലപ്പുറത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പിന്തുണയും ശ്രീപ്രകാശിന് തുണയായി. ലീഗിന്റെ കുത്തകയായ മണ്ഡലം തിരികെ പിടിക്കുന്നതിന് കുഞ്ഞാലിക്കുട്ടിയെയാണ് നിയോഗിച്ചിരിക്കുന്നത്. ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha
























