പൊള്ളലേറ്റ് പരുക്ക്: സ്വകാര്യ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ച ഗര്‍ഭിണി മരിച്ചു

പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികില്‍സയ്ക്ക് എത്തിച്ചെങ്കിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ച ഗര്‍ഭിണി മരിച്ചു. ഒഡീഷ സ്വദേശിനി തിലോത്തമയാണ് കൊച്ചിയില്‍ മരിച്ചത്. ആഹാരം പാകം ചെയ്യുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ തിലോത്തമയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയില്‍ എത്തിച്ചത്.
നഗരത്തിലെ മൂന്ന് ആശുപത്രികളില്‍ തിലോത്തമയെ കൊണ്ടുപോയെങ്കിലും ഐസോലൈഷന്‍ വാര്‍ഡില്ലെന്ന കാരണം പറഞ്ഞ് മൂന്നിടത്തും ചികില്‍സ നിഷേധിക്കുകയായിരുന്നു. പിന്നീട് ജില്ലാ കലക്ടര്‍ അടക്കം ഇടപെട്ടാണ് ഇവര്‍ക്ക് ചികില്‍സയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്.
https://www.facebook.com/Malayalivartha
























